ലണ്ടൻ : ടാറ്റ സ്റ്റീല്‍ പ്ലാന്‍റില്‍ സ്‌ഫോടനം. ബ്രിട്ടനിലെ പോര്‍ട്ട് ടാല്‍ബോട്ടിലുള്ള നിർമാണശാലയിൽ പ്രാദേശിക സമയം 3.35നാണ് അപകടമുണ്ടായത്. രണ്ട് ജീവനക്കാർക്ക് പരിക്കേറ്റു. ഉരുകിയ ഇരുമ്പ് കൊണ്ടു പോകുന്ന സംവിധാനത്തിലുണ്ടായ തീപിടുത്തമാണ് സ്‌ഫോടനത്തിനു കാരണമായത്. ജീവനക്കാരുടെ പരിക്ക് ഗുരുതരമല്ല.
South Wales Police department, United Kingdom, tweets, "We are aware of an incident in TATA Steelworks plant, Port Talbot. Emergency services are in attendance and further information will be released shortly." pic.twitter.com/PmAY5paYsO
— ANI (@ANI) April 26, 2019
മൂന്നു തവണയാണ് പ്ലാന്റില്‍ സ്‌ഫോടനം ഉണ്ടായത്. ഉടൻ തന്നെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടന്നു. സുരക്ഷിതമാണെന്നും ഇത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചെന്നും കമ്പനി വക്താവ് അറിയിച്ചു.
അടിയന്തിര ഘട്ടത്തിലെ സുരക്ഷ സംവിധാനങ്ങളെല്ലാം ഉണ്ടായിരുന്നു എന്നു സൗത്ത് വെയ്ല്‍ പോലീസ് പ്രാഥമികാന്വേഷണത്തില്‍ പറയുന്നു. ജീവനക്കാര്‍ സുരക്ഷിതരാണെന്നും ഇത് സംബന്ധിച്ച് ആശങ്ക വേണ്ടെന്നും പോലീസ് വ്യക്തമാക്കി. 2007ലാണ് ടാറ്റ സ്റ്റീല്‍ പോര്‍ട്ട് ടാള്‍ബോള്‍ട്ടില്‍ പ്ലാന്റ് ആരംഭിക്കുന്നത്.
#UPDATE South Wales Police department, on explosion at TATA Steelworks plant, Port Talbot: At this time we believe only two casualties with minor injuries. #UnitedKingdom pic.twitter.com/a1sgGVSeXq
— ANI (@ANI) April 26, 2019
Post Your Comments