NewsIndia

രാജ്യത്ത് ബിജെപി അനുകൂല തരംഗമെന്ന് മോദി

 

ലക്നൗ: രാജ്യത്ത് കേന്ദ്രസര്‍ക്കാരിന് അനുകൂലമായ തരംഗമുണ്ടെന്നും ഈ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.

വാരണാസിയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ്മോദി ഇക്കാര്യം വീണ്ടും ആവര്‍ത്തിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നു വാരണസിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. പ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ചയും ക്ഷേത്ര സന്ദര്‍ശനവും കഴിഞ്ഞായിരിക്കും മോദിയുടെ പത്രിക സമര്‍പ്പണം.

പ്രധാനമന്ത്രിയുടെ നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന് മുന്നോടിയായുള്ള പരിപാടികള്‍ക്ക് രാവിലെ 8 മണിയോടെ തുടക്കമായിരുന്നു. 12 മണിക്കും ഒരു മണിക്കും ഇടയിലായിട്ടായിരിക്കും പത്രിക സമര്‍പ്പിക്കുന്നത്. കൂടെ ദേശീയ അധ്യക്ഷന്‍ അമിത്ഷാ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കളും എന്‍ഡിഎയുടെ പ്രമുഖനേതാക്കളും മോദിയെ അനുഗമിക്കും.

നാമനിര്‍ദ്ദേശ സമര്‍പ്പണത്തിന് മുന്നോടിയായി ഇന്നലെ വാരാണസിയില്‍ നടന്ന റോഡ് ഷോയിലും അദ്ദേഹം പങ്കെടുത്തിരുന്നു. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി സ്ഥാപകന്‍ മദന്‍ മോഹന്‍ മാളവ്യയുടെ സ്മാരകത്തിന് മുന്നില്‍ നിന്നാണ് റോഡ് ഷോ ആരംഭിച്ചത്. മാളവ്യയുടെ ശില്‍പ്പത്തില്‍ ഹാരാര്‍പ്പണം നടത്തിയാണ് മോദി റോഡ് ഷോയ്ക്ക് തുടക്കമിട്ടത്. ഏഴ് കിലോമീറ്ററോളം നീണ്ട റോഡ് ഷോ ദശാശ്വമേഥ് ഘട്ടിലാണ് സമാപിച്ചത്. ദശാശ്വമേഥ് ഘട്ടില്‍ നടന്ന പ്രാര്‍ത്ഥനാ ചടങ്ങുകളില്‍ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ ,യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരും പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button