CinemaNewsEntertainment

തമിഴില്‍ തിളങ്ങി അപര്‍ണ ബാലമുരളി

 

നായികയായും സഹനായികയായും ഗായികയായും തിളങ്ങിയ അപര്‍ണ ബാലമുരളി ഇനി സൂര്യക്കൊപ്പം തമിഴില്‍. തമിഴില്‍തന്നെ അഭിനയിച്ച 8 തോട്ടകളും പിന്നീടിറങ്ങിയ സര്‍വം താളമയവും മികച്ച പ്രേക്ഷകപ്രീതി നേടിയിരുന്നു. പിന്നാലെയാണ് സൂപ്പര്‍ താരം സൂര്യയുമൊത്ത് ചിത്രമിറങ്ങുന്നത്. സൂരറൈ പോട്ര് എന്നു പേരിട്ട ചിത്രം ആത്മകഥാപരമായ ഒന്നാണ്. ഇന്ത്യന്‍ ആര്‍മിയില്‍ നിന്ന് വിരമിച്ച ജി ആര്‍ ഗോപിനാഥ് എന്ന റിട്ട. ക്യാപ്റ്റന്റെയും അദ്ദേഹം സ്ഥാപിച്ച എയര്‍ ഡക്കാന്‍ എന്ന ചാര്‍ട്ടര്‍ സ്ഥാപനത്തിന്റെയും ജീവിതം പറയുന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രമായി സൂര്യയെത്തും. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി.

ശാലിനി ഉഷാ നായരും സുധാ കൊങ്കാരയും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയത്. സൂര്യയുടെ തന്നെ നിര്‍മാണക്കമ്പനിയായ 2 ഡി എന്റര്‍ടെയിന്‍മെന്റ്‌സ് ആണ് നിര്‍മാണം. ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര എന്ന ചിത്രത്തിലെ വിനീതിനൊപ്പമുള്ള വേഷമാണ് അപര്‍ണയുടേതായി ശ്രദ്ധിക്കപ്പെട്ടത്. തൊട്ടുപുറകെ ഇറങ്ങിയ മഹേഷിന്റെ പ്രതികാരം തലവര മാറ്റി. തുടര്‍ന്ന് ഒരു മുത്തശ്ശി ഗദ, സണ്‍ഡേ ഹോളിഡേ, കാമുകി, ബിടെക്, അള്ളുരാമേന്ദ്രന്‍, മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡി തുടങ്ങീ നിരവധി ചിത്രങ്ങളില്‍ നായികയും ഉപനായികയുമായി. എല്ലാത്തിലും സ്വാഭാവികാഭിനയം കാഴ്ചവച്ചു അപര്‍ണ.

ഇതിനിടെ ഒരുപിടി ചിത്രങ്ങളില്‍ ഗായികയുമായി. മഹേഷിന്റെ പ്രതികാരത്തിലെ മൗനങ്ങള്‍ മിണ്ടുമൊരീ…, മുത്തശ്ശി ഗദയിലെ തെന്നല്‍ നിലാവിന്റെ…, സണ്‍ഡേ ഹോളിഡേയിലെ മഴ പാടും.. എന്നീ ഗാനങ്ങള്‍ സൂപ്പര്‍ഹിറ്റായി. നവസിനിമകളിലെ ഒട്ടുമിക്ക നായകരുമായും അഭിനയിച്ച താരം ആസിഫലിക്കും സഹോദരന്‍ അസ്‌കര്‍ അലിക്കും കാളിദാസ് ജയറാം, ഫഹദ് ഫാസില്‍, അനൂപ് മേനോന്‍ എന്നിവര്‍ക്കും നായികയായി. അസ്‌കറലിക്കൊപ്പം ജീം ഭൂം ബാ, പൃഥ്വിരാജിനൊപ്പം ആടുജീവിതം തുടങ്ങിയവയാണ് വരാനിരിക്കുന്ന ചിത്രങ്ങള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button