ആലപ്പുഴയില്‍ സി.പി.എം തോല്‍വി സമ്മതിച്ചു കഴിഞ്ഞെന്ന് ഡി.സി.സി അധ്യക്ഷന്‍ എം.ലിജു. കോണ്‍ഗ്രസ്സ് – ബി.ജെ.പി ഒത്തുകളിയെന്ന് സി.പി.എം ആരോപിക്കുന്നത് പരാജയ ഭീതി കൊണ്ടാണ്. ആലപ്പുഴയില്‍ യു.ഡി.എഫ് വന്‍ വിജയം നേടുമെന്നും ലിജു വ്യക്തമാക്കി. തെരഞ്ഞെടുപ്പിന് ശേഷം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എ.എം.ആരിഫിന്റെ ഈ പ്രതികരണത്തോട് ഡി.സി.സി പ്രസിഡന്റ് എം.ലിജു മറുപടി പറഞ്ഞത് ഇങ്ങനെ.
പോളിംഗ് ശതമാനം ഉയര്‍ന്നതിന്റെ കാരണവും ലിജു വ്യക്തമാക്കി. വിശകലനങ്ങള്‍ നടന്നുവരികയാണ്. മണ്ഡലത്തില്‍ യു.ഡി.എഫിന് അനുകൂലമായ സാഹചര്യം ആയിരുന്നുവെന്നും ഷാനിമോള്‍ മികച്ച വിജയം നേടുമെന്നും ഡി.സി.സി നേതൃത്വം വ്യക്തമാക്കി.
Post Your Comments