കൊല്‍ക്കത്ത: ഒരു സിനിമയുമായും തനിക്ക് ബന്ധമില്ലെന്നും എന്ത് അസംബന്ധങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി. മമതയുടെ ജീവചരിത്രം ആസ്പദമാക്കിയ സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതിന് തൊട്ടുപിന്നാലെയാണ് മമത ക്രുദ്ധയായത്. തന്റെ കഥ ആസ്പദമാക്കിയുള്ള സിനമയുമായി ഒറു ബന്ധമില്ലെന്നും ഇങ്ങനെയാണെങ്കില്‍ നഷ്ടപരിഹാരത്തിന് കേസ് കൊടുക്കേണ്ടി വരുമെന്നും അവര്‍ പറഞ്ഞു.
ചില യുവാക്കള്‍ കഥ ശേഖരിക്കുകയും അത് പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ അത് അവരുടെ കാര്യമാണെന്നും താനുമായി ബന്ധപ്പെടുന്നില്ലെന്നും മമത വ്യക്തമാക്കി. താന്‍ നരേന്ദ്രമോദിയല്ലെന്നും ദയവുചെയത് നുണകള്‍ പ്രചരിപ്പിക്കുന്നതിനെതിരെ കേസ് കൊടുക്കാന്‍ നിര്‍ബന്ധിതയാക്കരുതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിയുന്ന മെയ് മൂന്നു വരെ മമതയുടെ ജീവിതം ആസ്പദമാക്കി നിര്‍മിച്ച ചിത്രത്തിന് നിരോധനം ഏര്‍പ്പെടുത്തണമെന്നും ചിത്രം തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശകലനംന ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. മോദിയുടെ ചിത്രം വിവാദത്തിലായ സാഹചര്യത്തിലാണ് മമതയുടെ ചിത്രത്തിനെതിരെ ബിജെപി സംസ്്ഥാന നേതാക്കള്‍ തെരഞ്ഞെടുപ്പ ്കമ്മീഷനെ സമീപിച്ചത്.
Post Your Comments