Latest NewsIndia

ദേശീയപതാകയിലെ പച്ചനിറവും നിരോധിക്കണോ? കേന്ദ്രമന്ത്രിക്കെതിരെ തേജസ്വി യാദവ്

പട്‌ന: ചില മുസ്ലിം സംഘടനകള്‍ ഉപയോഗിക്കുന്ന പച്ചപ്പതാകകള്‍ക്ക് പാകിസ്താന്‍ പതാകയോട് സാമ്യമുണ്ടെന്നും അവ വെറുപ്പും വിദ്വേഷവും പടര്‍ത്തുകയാണെന്നും അതിനാല്‍ അവ നിരോധിക്കണമെന്നും പറഞ്ഞ കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങിനെതിരേ ആഞ്ഞടിച്ച് രാഷ്ട്രീയ ജനതാദള്‍ (ആര്‍.ജെ.ഡി.) നേതാവും ബിഹാര്‍ പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവ്. അങ്ങനെയെങ്കില്‍ ദേശീയപതാകയിലെ പച്ചനിറവും നിരോധിക്കണമെന്നാണോ ബി.ജെ.പി. നേതാവ് ആഗ്രഹിക്കുന്നതെന്നാണ് തേജസ്വി ചോദിച്ചത്. ദേശീയപതാകയിലെ പച്ചനിറവും ഒഴിവാക്കണമോയെന്ന് ഗിരിരാജ് ജനങ്ങളോട് പറഞ്ഞേ പറ്റൂ. ആര്‍.എസ്.എസിന്റെയും ബി.ജെ.പി.യുടെയും സജീവപ്രവര്‍ത്തകനായ സിങ്ങിന് ത്രിവര്‍ണപതാകയ്ക്ക് പകരം കാവിപ്പതാക കൊണ്ടുവരണമെന്നാണാഗ്രഹം. എന്നാല്‍, ഈ രാജ്യത്തെ ജനങ്ങള്‍ അതനുവദിക്കില്ല. പച്ചയും വെള്ളയും കാവി നിറവുമുള്ള ത്രിവര്‍ണ പതാകയ്ക്കുവേണ്ടി നമ്മള്‍ പോരാടുമെന്ന് തേജസ്വി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button