![](/wp-content/uploads/2019/04/images-2-12.jpg)
കോഴിക്കോട് : ഇരുചക്രവാഹന ഷോറൂമിലേയ്്ക്ക് നിയന്ത്രണം വിട്ട് പാഞ്ഞുകയറിയ കാര്‍ ബൈക്കുകള്‍ ഇടിച്ചുതെറുപ്പിച്ചു. നാദാപുരത്താണ് സംഭവം. കല്ലാച്ചി പയന്തോങ്ങിലാണ് നിയന്ത്രണം വിട്ട കാര്‍ യമഹ ഷോറും സര്‍വീസ് സെന്ററിലേക്ക് ഇടിച്ച് കയറിയത്. കെ എല്‍ 18 ടി 8000 നമ്പര്‍ ബലേനോ കാറാണ് ഇടിച്ചത്.
കല്ലാച്ചി ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ എതിര്‍ ദിശയിലെ നടപ്പാതയിലൂടെ 15 മീറ്ററോളം കുതിച്ചാണ് ഷോറൂമിന് പുറത്ത് നിര്‍ത്തിയ ഇരുചക്രവാഹനങ്ങളെ ഇടിച്ച് തെറിപ്പിച്ച് തെങ്ങിലിടിച്ച് നിന്നത്. അപകടത്തില്‍ സര്‍വീസിന് എത്തിച്ച ഇരുചക്രവാഹങ്ങള്‍ക്കാ കേടുപാടുകള്‍ സംഭവിച്ചു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ ഭാഗം തകര്‍ന്നു. യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടത്തിനിടയാക്കിയതെന്ന് കരുതുന്നു.
Post Your Comments