Latest NewsIndia

തിരുപ്പതി ദേവസ്വത്തിന്റെ സ്ഥിര നിക്ഷേപത്തിന്റെ കണക്ക് പുറത്ത്

തിരുപ്പതി: തിരുമല വെങ്കടേശ്വരക്ഷേത്രത്തിന്റെ നടത്തിപ്പുകാരായ തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റെ സ്ഥിരനിക്ഷേപത്തിന്റെ കണക്ക് പുറത്ത്
ദേവസ്വത്തിന് വിവിധ ബാങ്കുകളിലായി 12,000 കോടിയിലധികം രൂപയുടെ സ്ഥിരനിക്ഷേപമാാണുള്ളത്. ഇതില്‍ സ്വകാര്യ ബാങ്കുകളിലും ദേശസാത്കൃതബാങ്കുകളിലുമായുള്ള നിക്ഷേപങ്ങളില്‍നിന്ന് 845 കോടി രൂപയോളമാണ് പ്രതിവര്‍ഷം പലിശയായി ലഭിക്കുക.

രണ്ടരക്കോടിയോളം ഭക്തരാണ് വങ്കടേശ്വരക്ഷേത്രത്തില്‍ ഓരോ വര്‍ഷവും എത്തുന്നത്. 3100 കോടി രൂപയോളമാണ് ക്ഷേത്രത്തിന്റെ വാര്‍ഷിക വരുമാനം. ഭക്തരില്‍നിന്ന് ലഭിച്ച 8.7 ടണ്‍ കിലോ സ്വര്‍ണത്തില്‍ 1938 കിലോഗ്രാം ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിലും, 5387 കിലോഗ്രാം സ്റ്റേറ്റ് ബാങ്കിലുമാണുമാണുള്ളത്. പഞ്ചാബ് നാഷണല്‍ ബാങ്കിലുണ്ടായിരുന്ന 1381 കിലോഗ്രാം നിക്ഷേപകാലാവധി തീര്‍ന്നതിനെത്തുടര്‍ന്ന് ക്ഷേത്രത്തില്‍ തിരിച്ചെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button