രാജ്യത്ത് ബാങ്ക് വായ്പാ വളർച്ചയിൽ ശക്തമായ മുന്നേറ്റമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ആർബിഐ പുറത്തുവിട്ട കണക്കുകൾ പ്രകാരം, മുൻ വർഷത്തെ അപേക്ഷിച്ച് സെപ്തംബറിൽ 17.2 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കൂടാതെ, ഏപ്രിലിൽ തുടങ്ങി ജൂണിൽ അവസാനിച്ച ഒന്നാം പാദത്തിൽ 14.2 ശതമാനം വളർച്ച കൈവരിച്ചിട്ടുണ്ട്. നടപ്പു സാമ്പത്തിക വർഷം എല്ലാ ബാങ്കുകളും മികച്ച വായ്പ വളർച്ച നേടിയെന്ന് ആർബിഐ വ്യക്തമാക്കി.
ഇത്തവണ നിക്ഷേപ വളർച്ചാ നിരക്ക് 9.8 ശതമാനമാണ്. സ്ഥിര നിക്ഷേപങ്ങളിൽ 10.2 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. കൂടാതെ, സേവിംഗ്സ് നിക്ഷേപങ്ങൾ 9.4 ശതമാനവും, കറന്റ് അക്കൗണ്ടിൽ 8.8 ശതമാനം എന്നിങ്ങനെയും വളർച്ച ഉണ്ടായിട്ടുണ്ട്. അതേസമയം, രാജ്യത്തെ വായ്പ- നിക്ഷേപ അനുപാതം 74.8 ശതമാനവും, മെട്രോ നഗരങ്ങളിൽ 87.6 ശതമാനവുമാണ്.
Post Your Comments