![](/wp-content/uploads/2019/04/a-murder-victim-in-guatem-0.jpg)
തൃശൂര്‍ : തൃശൂരിലെ ഇരട്ടക്കൊലപാതകം, പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചെന്ന് പൊലീസ്. കഞ്ചാവ് മാഫികകള്‍ തമ്മിലുള്ള കുടിപ്പകയെ തുടര്‍ന്നാണ് തൃശൂരില്‍ രണ്ട് പേര്‍ വെട്ടേറ്റ് മരിച്ചത്. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. അസിസ്റ്റന്റ് കമ്മീഷണര്‍ പി. ബിജുരാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
കൊല ചെയ്കവരെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. പ്രതികള്‍ സംസ്ഥാനം വിട്ടിട്ടില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഇവരുടെ സുഹൃത്തുക്കള്‍ പൊലീസിന്റെ നിരീക്ഷണത്തിലാണ്. കഞ്ചാവ് വില്‍പ്പനയെ സംബന്ധിച്ച വിവരം ഒറ്റിക്കൊടുത്തെന്ന സംശയമാണ് പ്രതികളെ കൊലപാതകത്തിന് പ്രേരിപ്പിച്ചത്. ഇന്നലെ നടന്ന ആക്രമണത്തില്‍ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. ബൈക്കില്‍ പോവുകയായിരുന്ന ഇവരെ അക്രമി സംഘം ലോറിയില്‍ പിന്തുടര്‍ന്ന് വാഹനമിടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു
Post Your Comments