Latest NewsKerala

തുണിക്കടയില്‍ മോഷ്ടിക്കാനെത്തി; കള്ളന്‍ മടങ്ങിയത് പുതിയ ഷര്‍ട്ടിട്ട്

 

കാഞ്ഞങ്ങാട്: കാസര്‍കോട് നഗരമധ്യത്തിലെ ബേക്കറിയിലും തുണിക്കടയിലും കവര്‍ച്ച. കടകളുടെ പൂട്ട് തകര്‍ത്താണ് കവര്‍ച്ച നടത്തിയത്. കോട്ടച്ചേരി നയാബസാറിലെ വെറ്റീസ് ബേക്കറി, നിലാവ് വെഡ്ഡിംഗ് സെന്റര്‍ എന്നിവിടങ്ങളിലാണ് ബുധനാഴ്ച രാത്രി പൂട്ടു തകര്‍ത്ത് കവര്‍ച്ച നടന്നത്. ബേക്കറിയില്‍ നടന്ന കവര്‍ച്ചയയില്‍ പ്രമുഖ കമ്പനികളുടെ ചോക്ലേറ്റുകളും മോഷ്ടിക്കപ്പെട്ടു. തൊട്ടടുത്തുള്ള കാസര്‍കോട് സ്വദേശി അബ്ദുല്ലയുടെ ഉടമസ്ഥതയിലുള്ള നിലാവ് വെഡ്ഡിംഗ് സെന്ററിലും സമാന രീതിയിലാണ് കവര്‍ച്ച നടന്നത്.

മേശവലിപ്പിലുണ്ടായിരുന്ന പണവും അലമാരയില്‍ സൂക്ഷിച്ചിരുന്ന റെഡിമെയ്ഡ് പാന്റുകളും ഷര്‍ട്ടുകളും ഇവിടെ നിന്നും മോഷണം പോയി. ധരിച്ചിരുന്ന പഴയ ഷര്‍ട്ട് കടയ്ക്കുള്ളില്‍ ഊരിവെച്ച് പുതിയ ഷര്‍ട്ടിട്ടാണ് കള്ളന്‍ മടങ്ങിയത്. ഹൊസ്ദുര്‍ഗ് പോലീസ് സ്ഥലത്തെത്തി പ്രാഥമിക തെളിവുകള്‍ ശേഖരിച്ചു. ഉടമകളുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. സമീപ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചുവരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button