Latest NewsKerala

ക്ഷേത്രത്തിലെ കാണിക്കവഞ്ചി കവരാന്‍ വന്ന മോഷ്ടാവ് ഇളിഭ്യനായി; നടകീയമായ സംഭവമിങ്ങനെ

കൊല്ലം:  കടപ്പാക്കട ശ്രീകൃഷ്‌ണ ക്ഷേത്രത്തിലാണ് ഇന്ന് പുലര്‍ച്ചെ നാടകീയമായ സംഭവങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടുകള്‍ . വിശേഷ ദിവസമായതിനാല്‍ വ്യാഴാഴ്‌ച സാധാരണയായി ക്ഷേത്രത്തിലെ കാണിക്കവഞ്ചി നിറയാറുണ്ട് ഇത് മനസിലാക്കിയ കളളന്‍ പുലര്‍ച്ചെ തന്നെ തലയില്‍ മുണ്ടിട്ട് മോഷ്ടിക്കാനായി എത്തുകയായിരുന്നു. കളളന്‍ ക്ഷേത്രത്തിന്‍റെ മതില്‍ ചാടി ക്ഷേത്രത്തിന് ഉളളിലേക്ക് പ്രവേശിക്കുന്ന ദൃശ്യങ്ങള്‍ സിസി ടിവി ക്യാമറയിലും പതിഞ്ഞിട്ടുണ്ട്.

കാണിക്ക വഞ്ചിയില്‍ പണം ഉണ്ടാകുമെന്ന് ഉറപ്പായ കളളന്‍ കാണിക്ക വഞ്ചിയുടെ അടുത്ത് വന്ന് നോക്കുമ്പോള്‍ വ‍ഞ്ചി തുറന്ന നിലയിലായിരുന്നു. ഇതോടെ പണം കവരാനായി എത്തിയ കളളന്‍ ഇളിഭ്യനായി മടങ്ങുകയായിരുന്നു. വലിയ കമ്പി പാരയുമായാണ് കളളന്‍ എത്തിയതാണെന്നാണ് പറയപ്പെടുന്നത്. ക്ഷേത്ര ഭാരവാഹികളുടെ ബുദ്ധിയില്‍ തോന്നിയതിനാലാണ് കാണിക്ക വഞ്ചി തുറന്നിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button