ചാലക്കുടി: നിര്‍ത്തിയിട്ടിരുന്ന ആംബുലന്‍സുമായി കടന്നു കളഞ്ഞ മോ്ഷ്ടാവ് പിടിയില്‍. ഡ്രൈവ്ര# നോക്കി നില്‍കെ ആംബുലന്‍സ് മോഷ്ടിച്ച ഇയാളെ മണിക്കൂറുകള്‍ക്കുള്ളിലാണ് പോലീസ് വലയിലാക്കിയത്. തിങ്കളാഴ്ച രാത്രി സൗത്ത് ജംക്ഷനിലെ ദേശീയപാത മേല്‍പാലത്തിനടിയില്‍ രാത്രി 8.30നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയായ തമിഴ്‌നാട് വിഴുപ്പുറം മണലൂര്‍ സ്വദേശി കിഴക്കുന്‍ട്രം ശെന്തിലിനെയാണ് (27) ഡിവൈഎസ്പി സി.ആര്‍. സന്തോഷിന്റെയും സിഐ ജെ. മാത്യു, എസ്‌ഐ വി.എസ്. വല്‍സകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്.
ചാലക്കുടി സ്വദേശി മാനാടന്‍ ജോയിയുടെ ഉടമസ്ഥതയിലുള്ളതാണ് ലൈഫ് ഫോഴ്‌സ് ആംബുലന്‍സ് വാന്‍ ആണ് ശെന്തില്‍ മോഷ്ടിച്ചത്. ഡ്രൈവറായ ടെറിന്‍ മൊബൈല്‍ റീ ചാര്‍ജ് ചെയ്യുന്നതിനു സമീപത്തെ കടയിലേക്ക് പോയപ്പോഴായിരുന്നു മോഷണം. ഡ്രൈവര്‍മാരുടെ ഡ്യൂട്ടി മാറുന്ന സമയമായിരുന്നു ഇത്. സൈറണ്‍ മുഴക്കി ആംബുലന്‍സ് പോകുന്നതു കണ്ട ടെറിനും പുതിയതായി ചുമതലയേല്‍ക്കേണ്ട ഡ്രൈവറും മറ്റേയാള്‍ ആംബുലന്‍സ് ഓടിച്ചു പോകുകയാണെന്നു കരുതി. രണ്ടു ഡ്രൈവര്‍മാരും പാര്‍ക്കിങ് സ്ഥലത്ത് എത്തിയതോടെയാണ് മോഷണം നടന്നു വെന്ന് മനസ്സിലായത്.
പരാതി ലഭിച്ചയുടന്‍ പോലീസ് സംഘങ്ങളായി അങ്കമാലിയിലും മറ്റു പ്രദേശങ്ങളിലും തിരച്ചില്‍ ഊര്‍ജിതമാക്കി. അതേസമയം സിസിടിവിയില്‍ നിന്നും ഒരാള്‍ ആംബുലന്‍സിനു സമീപത്തേക്കു ധൃതിയില്‍ പോകുന്ന ദൃശ്യം ലഭിച്ചത്. ങ്കമാലി ഭാഗത്തേക്ക് അന്വേഷണം വ്യാപിപ്പിച്ചതിനൊപ്പം ഡിവൈഎസ്പിയുടെ നിര്‍ദേശപ്രകാരം വിവിധ പൊലീസ് ഗ്രൂപ്പുകളിലും തമിഴ്‌നാട് അതിര്‍ത്തികളിലും വാനിന്റെ ഫോട്ടോ സഹിതം വിവരം കൈമാറി.
അങ്കമാലിയില്‍ നിന്നു എംസി റോഡ് വഴി പോയതായി സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായെങ്കിലും പെരുമ്പാവൂരില്‍ നിന്നു തിരിഞ്ഞ് ആലുവയിലെത്തി കണ്ടെയ്‌നര്‍ റോഡു വഴി നാഷനല്‍ ഹൈവേ പതിനേഴില്‍ കടന്ന് തമിഴ്‌നാട്ടിലേക്ക് കടക്കാനായിരുന്നു ശെന്തിലിന്റെ പദ്ധതി. തുടര്‍ന്ന് രാത്രി 11.30 ഓടെ വരാപ്പുഴയില്‍ എത്തിയപ്പോള്‍ വാഹനം പരിശോധന നടത്തുകയായിരുന്ന പോലീസിന്റെ കയ്യില്‍ ഇയാള്‍ അകപ്പെടുകയായിരുന്നു.
Post Your Comments