തെലങ്കാന : സീരിയല്‍ നടിമാര്‍ വാഹനാപകടത്തില്‍ മരിച്ചതിനു പിന്നില്‍ കൊലപാതകമെന്ന് സംശയം. തെലുങ്ക് സീരിയല്‍ താരങ്ങളായ ഭാര്‍ഗവി (20), അനുഷ റെഡ്ഡി (22) എന്നിവരാണു മരിച്ചത്.. തെലങ്കാനയിലുണ്ടായ വാഹനാപകടത്തിലാണ് ഇരുവരും മരിച്ചത്. അനന്തഗിരി വനത്തില്‍ ടിവി സീരിയലിന്റെ ഷൂട്ടിങ് കഴിഞ്ഞ് ഹൈദരാബാദിലേക്കു മടങ്ങുമ്പോള്‍ വികാരാബാദിലാണ് അപകടമുണ്ടായത്. ഡ്രൈവറും സഹയാത്രികനും പരുക്കേറ്റു ചികില്‍സയിലാണ്.
ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ എതിരെ വന്ന ട്രക്കിലിടിക്കാതെ വെട്ടിച്ചതോടെ റോഡരികിലെ മരത്തില്‍ ഇടിക്കുകയായിരുന്നു. ഭാര്‍ഗവി സംഭവസ്ഥലത്തും അനുഷ ആശുപത്രിയിലുമാണു മരിച്ചത്.
ഇരുവരും പിന്‍സീറ്റിലായിരുന്നു ഇരുന്നത് എന്നാണ് കരുതുന്നത്. എന്നാല്‍ വാഹനത്തിന്റെ മുന്‍ഭാഗം മരത്തിലിടിച്ചു പൂര്‍ണമായി തകര്‍ന്നിട്ടും ഡ്രൈവറും സഹായിയും ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടതാണ് ഇപ്പോള്‍ നടിമാരുടെ മരണം കൊലപാതകമാണെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തിയത്.
Post Your Comments