കൊളംബോ : ലോകത്തെ നടുക്കിയ കൊളംബോ സ്ഫോടനത്തിനു പിന്നില്‍ ആപത്തില്‍ സഹായത്തിനെത്തുന്ന കുടുംബത്തിലെ സഹോദരന്‍മാരാണെന്ന് വെളിപ്പെട്ടപ്പോള്‍ നാട്ടുകാര്‍ നടുങ്ങി.
ചാവേറുകളായവരില്‍ രാജ്യത്തെ പ്രമുഖ സമ്പന്ന കുടുംബത്തിലെ സഹോദരന്മാരാണ്. ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലുണ്ടായ സ്‌ഫോടനപരമ്പരയില്‍ ചാവേറുകളായ ഒമ്പതുപേരില്‍ എട്ടുപേരെ കഴിഞ്ഞ ദിവസം തിരിച്ചറിഞ്ഞിരുന്നു. ഇവരില്‍ പലരും സമ്പന്ന കുടുംബത്തില്‍പ്പെട്ടവരും ബിസിനസ് പശ്ചാത്തലം ഉള്ളവരുമാണെന്ന് അന്വേഷണസംഘം വെളിപ്പെടുത്തിയിരുന്നു.
കൊളംബോയിലെ ഷാങ്ഗ്രില പഞ്ചനക്ഷത്രഹോട്ടലിലും വടക്കന്‍മേഖലയിലെ ഒരു വീട്ടിലും ഉണ്ടായ സ്‌ഫോടനങ്ങളില്‍ ചാവേറുകളായത് കൊളംബോയിലെ സുഗന്ധവ്യഞ്ജന വ്യാപാരിയും രാഷ്ട്രീയക്കാരുമായി അടുത്ത ബന്ധമുള്ളയാളുമായ മുഹമ്മദ് ഇബ്രാഹിമിന്റെ മക്കളായ ഇന്‍ഷാഫ് ഇബ്രാഹിം, ഇല്‍ഹാം ഇബ്രാബിം എന്നിവരാണ്. ഇവരുടെ പേരുവിവരങ്ങള്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ വെളിപ്പെടുത്തിയിരുന്നില്ലെങ്കിലും പ്രാദേശിക മാധ്യമങ്ങള്‍ ഉള്‍പ്പെടെ ഇവ പുറത്തുവിട്ടു.
മഹാവേല ഗാര്‍ഡന്‍സിലെ മൂന്നുനിലകളുള്ള ഇവരുടെ ആഡംബര വീടിനു സമീപം താമസിക്കുന്നവര്‍ക്കും ഇവരുമായി അടുത്ത ബന്ധം സൂക്ഷിക്കുന്നവര്‍ക്കും ഈ സഹോദരങ്ങള്‍ ഇത്തരത്തിലൊരു പ്രവൃത്തിയില്‍ ഏര്‍പ്പെട്ടെന്ന വിവരം ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. മുപ്പത്തിമൂന്നുകാരനായ ഇന്‍ഷാഫിനു സ്വന്തമായി ചെമ്പ് ഫാക്ടറിയുണ്ട്. നഗരത്തിലെ പ്രമുഖ സ്വര്‍ണവ്യാപാരിയുടെ മകളാണ് ഇന്‍ഷാഫിന്റെ ഭാര്യ.
കമ്പനിയില്‍ ജോലി ചെയ്യുന്ന എല്ലാ ആളുകളുടെയും ഏതൊരു ആവശ്യത്തിലും സഹായിക്കുന്നതില്‍ ഇന്‍ഷാഫ് യാതൊരു മടിയും കാണിച്ചിരുന്നില്ല. സാമ്പത്തികമായി ബുന്ധിമുട്ടുകളുമില്ലാത്ത, ശാന്തസ്വഭാവക്കാരനായ ഒരാള്‍ എങ്ങനെ ഇതിലേക്ക് എത്തിപ്പെട്ടതെന്ന ചോദ്യമാണ് ഇന്‍ഷാഫിനെ അടുത്തറിയുന്നവരെ അലട്ടുന്നത്. ഷാങ്ഗ്രില ഹോട്ടലില്‍ പ്രഭാതഭക്ഷണ ബുഫേയ്ക്കു ഹോട്ടലിലെ മറ്റ് അതിഥികള്‍ക്കൊപ്പം നിരയില്‍ കാത്തുനില്‍ക്കുമ്പോഴാണ് ഇന്‍ഷാഫ് ചാവേറായത്
Post Your Comments