Latest NewsSaudi Arabia

സൗദിയില്‍ ബിനാമി ബിസിനസ്സുകാര്‍ക്ക് പിടിവീഴുന്നു

റിയാദ് : സൗദിയില്‍ ബിമാനി ബിസിനസ്സുകാര്‍ക്ക് പിടിവീഴുന്നു. സൗദിയില്‍ ബിനാമി തടയാനുള്ള മാര്‍ഗങ്ങള്‍ കാര്യക്ഷമമാക്കാമാണ് ശൂറാ കൗണ്‍സലിന്റെ തീരുമാനം . ഇതോടെ മലയാളികളടക്കമുള്ള പ്രവാസികള്‍ക്ക് ഇത് തിരിച്ചടയായേക്കും. ശുറാ കൌണ്‍സില്‍ യോഗമാണ് ബിനാമി ഇടപാടില്‍ കര്‍ശനമായ നടപടി സ്വീകരിക്കണമെന്ന് നിര്‍ദേശിച്ചത്.

ചെറുകിട സ്ഥാപനങ്ങളെ പിന്തുണക്കുന്ന അതോറിറ്റിയുടെ ഏക വര്‍ഷ റിപ്പോര്‍ട്ട് അവലോകനം ചെയ്യവെയാണ് ശൂറയുടെ നിര്‍ദേശം. ഡോ ഫൈസല്‍ ബിന്‍ മന്‍സൂറാണ് റിപ്പോര്‍ട്ട് ശൂറയില്‍ അവതരിപ്പിച്ചത്. ചെറുകിട സംരംഭങ്ങളിലേക്ക് സ്വദേശികളെ ആകര്‍ഷിക്കാന്‍ ബിനാമി ഇടപാട് അവസാനിപ്പിക്കേണ്ടതുണ്ട്.

സംരംഭങ്ങള്‍ തുടങ്ങാന്‍ സ്വദേശികള്‍ക്ക് ധനസഹം നല്‍കുന്നതും അതോറിറ്റി പ്രോത്സാഹിപ്പിക്കണം. പെട്രോള്‍ ഇതര വരുമാനം വര്‍ധിപ്പിക്കാന്‍ ചെറുകിട സംരംഭങ്ങളില്‍ സ്വദേശികളുടെ പങ്കാളിത്തം വര്‍ധിപ്പിക്കണമെന്നും ശുറാ അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button