കൊച്ചി: ‘പരിമിതികള്‍ ഉണ്ട് പക്ഷേ, തല്ലി കൊല്ലില്ല, പോരുന്നോ ബാംഗ്ലൂര്‍ക്ക്’ എന്ന തലക്കെട്ടോടെ കെഎസ്ആര്‍ടിസിയുടെ ബാംഗ്ലൂര്‍ സര്‍വീസുകള്‍ വിവരിക്കുന്ന പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നു. കെഎസ്ആര്‍ടിസി ആലപ്പുഴയുടെ ഫെയ്സ്ബുക്ക് പേജാണ് ഈ വൈറല്‍ പോസ്റ്റിന് പിന്നില്‍. സ്വകാര്യ കമ്പനികള്‍ക്ക് വന്‍തുക നല്‍കി സുരക്ഷിതമല്ലാത്ത യാത്ര ഇനി വേണ്ടെന്ന് പറയുന്ന പോസ്റ്റില്‍ കെഎസ്ആര്‍ടിസിയുടെ ബാംഗ്ലൂര്‍ മള്‍ട്ടി ആക്സില്‍ എസി സര്‍വീസുകളുടെ സമയവിവര പട്ടിക ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ബാംഗ്ലൂരിലേക്കും ബാംഗ്ലൂരില്‍ നിന്നും സേലം, മൈസൂര്‍ വഴിയുള്ള കെഎസ്ആര്‍ടിസി സര്‍വീസുകളുടെ സമയക്രമം വ്യക്തമായി ഇതില്‍ വിവരിക്കുന്നുണ്ട്. ബുക്ക് ചെയ്യേണ്ട ആപ്ലിക്കേഷനും ഓണ്‍ലൈന്‍ റിസര്‍വേഷന്‍ നമ്പറുകളും കസ്റ്റമര്‍ കെയര്‍ നമ്പറുമെല്ലാം പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓണ്‍ലൈന്‍/കൗണ്ടര്‍ റിസര്‍വേഷന്‍ ആലപ്പുഴയില്‍ ലഭ്യമാണെന്ന് വൈറല്‍ പോസ്റ്റില്‍ പ്രത്യേകം എടുത്തുപറയുന്നു.
ഏപ്രില്‍ 22നാണ് കെഎസ്ആര്‍ടിസി ആലപ്പുഴ ഇത് പോസ്റ്റ് ചെയ്തത്. നിമിഷങ്ങള്‍ക്കുള്ളിലാണ് പോസ്റ്റ് ഫെയ്സ്ബുക്കിലും വാട്സാപിലും ടെലിഗ്രാമിലുമെല്ലാം ഹിറ്റായത്. ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെ കെഎസ്ആര്‍ടിസി യാത്രാനുഭവ കുറിപ്പുകള്‍ കമ്മന്റുകളായെത്തിയതോടെ പോസ്റ്റിന് സ്വീകാര്യതയുമേറി.
Post Your Comments