കമര്‍പറ: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മമതാ സര്‍ക്കാരിനെതിരെ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. 20-25 സീറ്റുകളില്‍ മത്സരിക്കാത്തവര്‍ക്ക് പോലും രാജ്യത്തെ പ്രധാനമന്ത്രിയാകണമെന്നും സി.പി.എം ചെയ്തതിനേക്കാള്‍ മോശമായ പ്രവര്‍ത്തിയാണ് മമതാ ബാനര്‍ജി ചെയ്തതെന്നും മോദി പറയുകയുണ്ടായി. ഗുണ്ടകള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന മമത ജനങ്ങളോടു മമതയില്ലാതെയാണു പെരുമാറുന്നത്. തെരഞ്ഞെടുപ്പിന്റെ മൂന്നുഘട്ടം പൂര്‍ത്തിയായതോടെ പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമതാ ബാനര്‍ജിയുടെ സൂര്യന്‍ അസ്തമിക്കാന്‍ പോവുകയാണെന്ന് ഏതാണ്ട് വ്യക്തമായിക്കഴിഞ്ഞുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Post Your Comments