കണ്ണൂര്‍: സിപിഎം കേന്ദ്രകമ്മറ്റി അംഗവും കണ്ണൂര്‍ എംപിയും മുന്‍മന്ത്രിയുമായിരുന്നു പികെ ശ്രീമതിയുടെ എഴുപതാം പിറന്നാളിനോടനുബന്ധിച്ച് വിപുലമായ ആഘോഷപരിപാടികൾ. സത്കലാപീഠം പയ്യന്നൂരിന്റെ നേതൃത്വത്തിലാണ് ആഘോഷം. മെയ് നാലിന് വൈകീട്ട് അയോധ്യ ഓഡിറ്റോറിയത്തില്‍ മന്ത്രി കടന്നപള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. പയ്യന്നൂര്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ ശശി വട്ടക്കൊവ്വല്‍, സംഗീത സംവിധായകന്‍ രമേഷ് നാരായണന്‍, അംബുജാക്ഷന്‍, സിനിമാ നടന്‍മാരായ മാമുക്കോയ, ഗിന്നസ് പക്രു, എന്നിവരും ചടങ്ങിൽ പങ്കെടുക്കും. രമേഷ് നാരായണനും മധുശ്രീ നാരായണനും അവതരിപ്പിക്കുന്ന സംഗീതാര്‍ച്ചനയുമുണ്ടാകും.
Post Your Comments