ജറൂസലേം: ഗോലാന്‍ കുന്നുകളിലെ ഒരു പട്ടണത്തിനു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പേരിടുമെന്ന് വ്യക്തമാക്കി ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അൻപത്തിരണ്ട് വര്‍ഷത്തിനുശേഷം ഗോലാന്‍ കുന്നുകളുടെ മേലുള്ള ഇസ്രയേലിന്റെ പരമാധികാരം അടുത്തിടെ ട്രംപ് അംഗീകരിച്ചിരുന്നു. ട്രംപിന്റെ ചരിത്രപരമായ തീരുമാനത്തോടുള്ള നന്ദി സൂചകമായാണ് ഒരു പട്ടണത്തിനു ട്രംപിന്റെ പേരിടാനുള്ള തീരുമാനം എടുത്തതെന്നാണ് ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കുന്നു. 1967ലെ യുദ്ധത്തില്‍ ഇസ്രയേല്‍ പിടിച്ചടക്കിയ സിറിയന്‍ പ്രദേശങ്ങളില്പെടുന്നതാണ് തന്ത്രപ്രധാനമായ ഗോലാന്‍ കുന്നുകള്‍.
Post Your Comments