തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ മുഴുവൻ മണ്ഡലങ്ങളിലും കനത്ത പോളിംഗാണ് രേഖപ്പെടുത്തിയത്.അതേസമയം പുരുഷന്മാരേക്കാൾ സ്ത്രീ വോട്ടർമാരുടെ എണ്ണം വർധിച്ച സാഹചര്യമാണ് കേരളത്തിലുള്ളത്. ഇതിന്റെ പ്രധാന കാരണം ശബരിമല വിഷയം തന്നെയാണെന്നാണ് പ്രാഥമിക നിഗമനം.
കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് അഞ്ച് ശതമാനമാണ് ഇത്തവണ സ്ത്രീ വോട്ടര്‍മാര്‍ കൂടിയത്. വ്യക്തമായ രാഷ്ട്രീയ നിലപാടില്ലാതെ വോട്ടെടുപ്പില്‍ നിന്നു വിട്ടുനില്‍ക്കാറുള്ളവര്‍ പോലും വിശ്വാസത്തെയും ആചാരത്തെയും ചോദ്യം ചെയ്തപ്പോള്‍ വോട്ടു ചെയ്തു പ്രതിഷേധം രേഖപ്പെടുത്തിയെന്നാണു യുഡിഎഫും എന്‍ഡിഎയും കരുതുന്നത്.വോട്ടര്‍ പട്ടികയിലുണ്ടായിരുന്ന സ്ത്രീകള്‍ 1.34 കോടിയാണ്. ഇതില്‍ 1.06 കോടി പേര്‍ വോട്ടു ചെയ്തു. ഇടുക്കി, കോട്ടയം മണ്ഡലങ്ങള്‍ ഒഴികെ എല്ലായിടത്തും സ്ത്രീ വോട്ടര്‍മാരാണു പുരുഷന്മാരെക്കാള്‍ മുന്നില്‍.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 1.25 കോടി സ്ത്രീകളാണ് വോട്ടര്‍ പട്ടികയില്‍ ഉണ്ടായിരുന്നത്. ഇതില്‍ 92.83 ലക്ഷം വോട്ടു ചെയ്തു. അന്നു പുരുഷന്മാരില്‍ 74.21% പേര്‍ വോട്ടു ചെയ്തപ്പോള്‍ 73.85 ശതമാനമായിരുന്നു സ്ത്രീകളുടെ വോട്ടിങ് നിരക്ക്. എന്നാൽ അത് ഇത്തവണ പുരുഷന്‍മാരുടെ വോട്ടിങ് നിരക്ക് 76.48 ശതമാനവും സ്ത്രീകളുടേത് 78.80 ശതമാനവുമായി മാറി .
Post Your Comments