തിരുവനന്തപുരം മോഡൽ ഫിനിഷിംഗ് സ്‌കൂളിൽ നടക്കുന്ന അവധിക്കാല ക്ലാസ്സുകളിൽ ആനിമേഷൻ, ഓഗ്‌മെന്റഡ് റിയാലിറ്റി, വിഷ്വൽ എഫക്റ്റ്‌സ് മേഖലയെ കുറിച്ച് സൗജന്യ സെമിനാറും AR/VFX ലൈവ് ഡെമോൺസ്‌ട്രേഷൻ ക്ലാസ്സും നടത്തും. സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് സൗജന്യമാണ്. മെയ് രണ്ടിന് രാവിലെ 10 മണിക്ക് ശാസ്ത്ര സാങ്കേതിക മ്യൂസിയം ക്യാമ്പിലെ മോഡൽ ഫിനിഷിങ് സ്‌കൂളിലാണ് ക്ലാസ്സ്. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ രണ്ടിന് രാവിലെ 9.30ന് എത്തണം. വിശദ വിവരങ്ങൾക്ക്: 0471-2307733, 9037373077.
മോഡൽ ഫിനിഷിങ് സ്‌കൂളിൽ നടക്കുന്ന വെക്കേഷൻ ക്ലാസ്സുകളിൽ ഒഴുവുളള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്‌കൂൾ – കോളേജ് വിദ്യാർത്ഥികൾക്കായി C/C++/Java ഹ്രസ്വകാല കോഴ്‌സുകളും നടക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾ www.modelfinishingschool.org ൽ ലഭിക്കും. mfsfaq@gmail.com ൽ ഇമെയിൽ ചെയ്യുകയോ 9207133385, 0471-2307733 എന്നീ നമ്പറുകളിലോ മോഡൽ ഫിനിഷിങ് സ്‌കൂൾ, കേരള സയൻസ് & ടെക്‌നോളജി മ്യൂസിയം ക്യാമ്പസ്, പി.എം.ജി, തിരുവനന്തപുരം ഓഫീസിൽ നേരിട്ടോ ബന്ധപ്പെടണം.
Post Your Comments