വാഷിംഗ്ടൺ : അതിര്‍ത്തി അടയ്ക്കുമെന്ന ഭീക്ഷണിയുമായി വീണ്ടും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇരുപതിനായിരത്തോളം വരുന്ന അഭയാര്‍ഥികള്‍ അമേരിക്കയിലേക്ക് കുടിയേറാനായി അതിര്‍ത്തിയില്‍ തയാറായി നില്‍ക്കുകയാണ്. ഇവരെ തടയാന്‍ മെക്സിക്കോ തയാറാകണം. അഭയാര്‍ഥികളെ മെക്സിക്കോ തടഞ്ഞില്ലെങ്കില്‍ തങ്ങള്‍ക്ക് അതിര്‍ത്തിയിലേക്ക് കൂടുതല്‍ സൈനികരെ അയക്കേണ്ടിവരുമെന്നും അതിര്‍ത്തി അടയ്ക്കുമെന്നും ട്രംപ് വ്യക്തമാക്കി. കൂടാതെ കുടിയേറ്റക്കാര്‍ മൂലം യുഎസിന് വലിയ ധനനഷ്ടമുണ്ടാകുന്നതായി ട്രംപ് ചൂണ്ടിക്കാട്ടുന്നു.
ട്രംപിന്റെ ഭീഷണി യാഥാര്‍ഥ്യമായാല്‍ ശതകോടിക്കണക്കിനു ഡോളര്‍ വരുന്ന യുഎസ്-മെക്സിക്കോ വ്യാപാരംഅവസാനിക്കുകയും , ഇരുരാജ്യക്കാര്‍ക്കും അങ്ങോട്ടും ഇങ്ങോട്ടും പോകാൻ കഴിയാതാവുകയും ചെയ്യും. എല്‍സാല്‍വദോര്‍, ഹോണ്ടുറാസ്, ഗ്വാട്ടിമാല തുടങ്ങിയ മധ്യ അമേരിക്കന്‍ രാജ്യങ്ങളില്‍നിന്നു നിരവധി പേരാണ് യുഎസ് ലക്ഷ്യമാക്കി പോകുന്നത്.
Post Your Comments