കൊൽക്കത്ത: അതിഥികൾക്ക് തങ്ങള്‍ രസഗുളയും സമ്മാനങ്ങളും നൽകിയാണ് സ്വീകരിക്കുന്നതെന്നും എന്നാല്‍ ഒറ്റവോട്ടുപോലും നല്‍കില്ലെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പ്രത്യേക അവസരങ്ങളിലെല്ലാം അതിഥികളെ സത്ക്കരിക്കുന്നത് ബംഗാളിന്റെ സംസ്കാരമാണ്. എന്നാല്‍ അവര്‍ക്ക് ഒറ്റവോട്ടുപോലും നല്‍കില്ലെന്ന് മമത പറയുകയുണ്ടായി. മമത ബാനര്‍ജി തനിക്ക് എല്ലാ വര്‍ഷവും കുര്‍ത്തയും പലഹാരങ്ങളും അയച്ചു തരാറുണ്ടെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമർശത്തിന് മറുപടിയായാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.
Post Your Comments