ജാന്‍ത്സി: സ്വന്തം വിവാഹം മുടക്കാന്‍ തട്ടിക്കൊണ്ടുപോകൽ നാടകവുമായി വരൻ പിടിയിൽ. ജാന്‍ത്സി സ്വദേശിയായ രവി സിംഗ് എന്ന 31 കാരനാണ് പിടിയിലായത്. ഏപ്രില്‍ 19ന് തന്‍റെ സഹതാമസക്കാരോട് ഏപ്രില്‍ 23ന് തന്‍റെ വിവാഹമാണെന്നും. താന്‍ വീട്ടില്‍ പോവുകയാണെന്നും അറിയിച്ച് രവി സിംഗ് ഡൽഹിയിൽ നിന്നും പോയി. എന്നാല്‍ ഇവിടെ നിന്നും ഇറങ്ങിയ രവി ചണ്ഡിഗഡിലേക്കാണ് പോയത്. അവിടെ നിന്നും രവി തന്‍റെ ഫോണില്‍ നിന്ന് തന്റെ മാതാപിതാക്കള്‍ക്കും, ബന്ധുക്കള്‍ക്കും തന്നെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയെന്നും 5 ലക്ഷം അവര്‍ക്ക് മോചനദ്രവ്യം കൊടുക്കണമെന്നും സന്ദേശം അയച്ചു.
ഇതറിഞ്ഞ രവിയുടെ അമ്മ കുഴഞ്ഞ് വീണ് ആ0ശുപത്രിയിലായി. ബന്ധുക്കൾ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയ പോലീസ് രവിയുടെ കളളത്തരം കണ്ടെത്തി. ഒടുവിൽ ഫോണിന്‍റെ ടവര്‍ ലോക്കേഷന്‍ കണ്ടുപിടിച്ച് നടത്തിയ അന്വേഷണത്തിൽ ഇയാൾ പിടിയിലാകുകയായിരുന്നു. മറ്റൊരു പെൺകുട്ടിയുമായി പ്രേമത്തിലായിരുന്ന രവി വിവാഹം മുടക്കാനാണ് തട്ടിക്കൊണ്ട് പോകൽ നാടകം നടത്തിയത്. വീട്ടുകാര്‍ നല്‍കുന്ന പണം കൈക്കലാക്കി കാമുകിക്ക് ഒപ്പം ജീവിക്കാനായിരുന്നു ഇയാളുടെ പദ്ധതി.
Post Your Comments