KeralaLatest News

ഗുണ്ടാ ബസിന് പുറകേ ഗുണ്ടാ ഹോട്ടലും; മാധ്യമപ്രവര്‍ത്തകന്റെ പോസ്റ്റ് വൈറലാകുന്നു

കല്ലട ബസില്‍ നിന്നും യാത്രക്കാര്‍ ഏല്‍ക്കേണ്ടി വന്ന ക്രൂരമായ അവസ്ഥകളോരോന്നായി പുറത്തു വന്നു കൊണ്ടിരിക്കുകയാണ്. ഗുണ്ടകളെ പോലെയായിരുന്നു യാത്രക്കാരോട് ജീവനക്കാരുടെ പെരുമാറ്റം എന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍. ഇപ്പോഴിതാ ഇത്തരത്തില്‍ ഗുണ്ടകളെ പോലെ ഒരു ഹോട്ടലിലെ ജീവനക്കാരും പെരുമാറുന്നുവെന്ന് പറഞ്ഞ് മാധ്യമപ്രവര്‍ത്തകന്‍ കെഎ ഷാജി രംഗത്തെത്തിയിരിക്കുകയാണ്.
തൃശൂര്‍ കെ എസ് ആര്‍ ടി സി യ്ക്കും റയില്‍വേ സ്റ്റേഷനുമിടയിലെ അരമന റസ്റ്റോറന്റ്. തൊട്ടപ്പുറത്തെ സഫയറിലെ തിരക്കില്ലല്ലോ എന്ന് വിചാരിച്ച് കയറരുത്. കല്ലട പോലെ ഗുണ്ടകളും ക്രിമിനലുകളും നടത്തുന്നതിനാലാകാം ആരും കയറാത്തത്. അപ്പവും ഫിഷ് ഫ്രൈയും ഓര്‍ഡര്‍ ചെയ്ത് നോക്കുക. ഇരുപത് മിനിറ്റ് കഴിയാതെ കൊണ്ടുവരില്ല. ഗ്രേവിയില്ലേ എന്ന് ചോദിച്ചാല്‍ ഗുണ്ട മുരളും. അതിന് വേറെ ഇരുപത് മിനിറ്റാകും. മുപ്പത് രൂപയും ആകും. വേണമെങ്കില്‍ ഗ്രേവിയില്ലാതെ കഴിച്ചോളൂ… ഇല്ലെങ്കില്‍ കാത്തിരിക്കണമെന്ന് ഷാജി പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

തൃശൂർ കെ എസ് ആർ ടി സി യ്ക്കും റയിൽവേ സ്റ്റേഷനുമിടയിലെ അരമന റസ്റ്റോറന്റ്. തൊട്ടപ്പുറത്തെ സഫയറിലെ തിരക്കില്ലല്ലോ എന്ന് വിചാരിച്ച് കയറരുത്. കല്ലട പോലെ ഗുണ്ടകളും ക്രിമിനലുകളും നടത്തുന്നതിനാലാകാം ആരും കയറാത്തത്. അപ്പവും ഫിഷ് ഫ്രൈയും ഓർഡർ ചെയ്ത് നോക്കുക. ഇരുപത് മിനിറ്റ് കഴിയാതെ കൊണ്ടുവരില്ല. ഗ്രേവിയില്ലേ എന്ന് ചോദിച്ചാൽ ഗുണ്ട മുരളും. അതിന് വേറെ ഇരുപത് മിനിറ്റാകും. മുപ്പത് രൂപയും ആകും. വേണമെങ്കിൽ ഗ്രേവിയില്ലാതെ കഴിച്ചോളൂ… ഇല്ലെങ്കിൽ കാത്തിരിക്കണം. ഇവിടെ ഫ്രീ ഗ്രേവിയില്ല. മൊതലാളി പറഞ്ഞിട്ടുണ്ട്. പറ്റുന്നില്ലേൽ ഈ കാശ് തന്നിട്ട് വേറെ ഹോട്ടലിൽ പോയാട്ടെ.. ഇവിടുത്തെ രീതിയിതാ….
ഭക്ഷണം ശരാശരിയിൽ താഴെ. ഒരു വിധം കഴിച്ച് കഴിഞ്ഞ് കാർഡ് കൊടുത്തപ്പോൾ അടുത്ത മുരളൽ. മെഷീൻ കേടാണ്. എല്ലാ കാർഡും സ്വീകരിക്കുമെന്നു ബോർഡ് കണ്ട് കയറിയതാണ് എന്നും മെഷീൻ വർക്ക് ചെയ്യുന്നില്ലെങ്കിൽ മുൻകൂർ പറയുകയോ എഴുതി വയ്ക്കുകയോ ചെയ്തു കൂടേ എന്ന് ചോദിച്ചപ്പോൾ തെറിയോ തെറി. തിരിച്ച് പറയാൻ അറിയാത്തത് കൊണ്ടും അടി പേടിച്ചും വിട്ട് പോന്നു. കീശയിലെ ചില്ലറ നാണയങ്ങളടക്കം പെറുക്കിയപ്പോൾ ബിൽ തുകയൊത്തു. അത് തികഞ്ഞില്ലായിരുന്നെങ്കിൽ…? ഓർക്കാൻ വയ്യ.
തനി ക്രിമിനൽസ്. സംശയമുള്ളവർ പരീക്ഷിച്ച് നോക്കുക. അതിന് ശേഷം മാത്രം അരമന ബഹിഷ്കരിക്കുക. ഇതിന്റെ ഉടമ കല്ലട സുരേഷിന്റെ അമ്മാവൻ മുത്തുപ്പട്ടർ ആകാനാണ് എല്ലാ സാധ്യതയും.

https://www.facebook.com/shajika/posts/10156517414534164

shortlink

Related Articles

Post Your Comments

Related Articles


Back to top button