തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ അക്രമണ സംഭവങ്ങളില്‍ 347 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ഡിജിപി ലോക്നാഥ് ബെഹ്റ.
സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് വിഞ്ജാപനം വന്ന ദിവസം മുതല്‍ തിരഞ്ഞെടുപ്പ് ദിവസം വരെയുള്ള കണക്കാണിത് ഇത്. 2014ലെ തിരഞ്ഞെടുപ്പ് കാലത്തേക്കാള്‍ വളരെ കുറവാണ് ഇത്തവണത്തെ കേസുകളുടെ എണ്ണം.
613 കേസുകളാണ് 2016ല്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പ് കാലത്ത് രജിസ്റ്റര്‍ ചെയ്തത് കണ്ണൂരിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. 79 കേസുകളാണ് കണ്ണൂരില്‍ മാത്രം രജിസ്റ്റര്‍ ചെയ്തത്.
കോട്ടയത്താണ് ഏറ്റവും കുറവ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. രണ്ട് കേസുകള്‍ മാത്രമാണ് കോട്ടയത്ത് രജിസ്റ്റര്‍ ചെയ്തത്.
Post Your Comments