അബുദാബി: ശൈഖ് സായിദ് ഗ്രാന്റ് മോസ്ക് സന്ദർശിച്ച് പുരോഹിത സംഘം. ബാപ്‍സ് സ്വാമിനാരായണ്‍ സന്‍സ്ത ആത്മീയ ആചാര്യന്‍ മഹന്ത് സ്വാമി മഹാരാജും സംഘവും അബുദാബിയിലെ ശൈഖ് സായിദ് ഗ്രാന്റ് മോസ്ക് സന്ദര്‍ശിച്ചു. യുഎഇ സഹിഷ്ണുതാകാര്യ വകുപ്പ് മന്ത്രി ശൈഖ് നഹ്‍യാന്‍ ബിന്‍ മുബാറക് അല്‍ നഹ്‍യാന്റെ നേതൃത്വത്തില്‍ സന്യാസി സംഘത്തിന് രാജകീയ സ്വീകരണമൊരുക്കി.
ശൈഖ് സായിദ് ഗ്രാന്റ് മോസ്കിന്റെ അബുദാബിയിലെ ക്ഷേത്ര നിര്‍മാണ ചുമതയലയുള്ള ബാപ്‍സ് സ്വാമിനാരായണ്‍ സന്‍സ്തയുടെ നേതാക്കള്‍ യുഎഇ ഭരണകൂടത്തിന്റെ അതിഥിയായാണ് എത്തിയത്. പള്ളി സന്ദര്‍ശിക്കുന്നതിന് മുന്‍പ് സന്യാസി സംഘം ശൈഖ് നഹ്‍യാന്‍ ബിന്‍ മുബാറകുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അൻപത് പുരോഹിതര്‍ക്കൊപ്പം പ്രവാസി വ്യവസായിയും ക്ഷേത്ര കമ്മിറ്റി അധ്യക്ഷനുമായ ബി.ആര്‍ ഷെട്ടിയുമുണ്ടായിരുന്നു.
ഈ ശൈഖ് സായിദ് ഗ്രാന്റ് മോസ്ക് ക്ഷേത്രം വിശ്വസാഹോദര്യത്തിനും സമാധാനത്തിനുമായി നിലകൊള്ളുന്നുവെന്ന് സ്വാമി സന്ദര്‍ശക പുസ്തകത്തിലെഴുതി. യുഎഇയിലെ ഹൈന്ദവ ക്ഷേത്രം യാഥാര്‍ത്ഥ്യമാക്കുന്നതിന് ശൈഖ് നഹ്‍യാന്‍ നല്‍കുന്ന പിന്തുണയ്ക്ക് സ്വാമി നന്ദി അറിയിച്ചു. ശൈഖ് നഹ്‍യാന് അമൃത കലശം സമ്മാനിച്ചശേഷമാണ് സ്വാമി ദുബായിലേക്ക് തിരിച്ചത്.
Post Your Comments