
കൊച്ചി : സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവുണ്ടായി.160 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന് 23720 രൂപയായി.ഗ്രാമിന് 2965 രൂപയാണ് ഇന്നത്തെ നിരക്ക്.ഇന്നലെ സ്വർണവിലയിൽ കുറവ് ഉണ്ടായിരുന്നു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്നലെ കുറഞ്ഞത്.ഗ്രാമിന് 2,945 രൂപയും പവന് 23,560 രൂപയുമായിരുന്നു ഇന്നലത്തെ നിരക്ക്.
2019 ഫെബ്രുവരി 20 നാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,145 രൂപയും പവന് 25,160 രൂപയുമായിരുന്നു സ്വര്‍ണ നിരക്ക്. ഏപ്രില്‍ 21 നായിരുന്നു സ്വര്‍ണത്തിന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. മാര്‍ച്ച് ഒന്‍പതിനായിരുന്നു ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്.
Post Your Comments