തിരുച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ചിത്രം മോര്‍ഫ് ചെയ്‌ത് പ്രചരിപ്പിച്ച യുവാവിന് ശിക്ഷ വിധിച്ച് കോടതി. യുവാവിന് മൂന്ന് വര്‍ഷം തടവും 5000 രൂപ പിഴയുമാണ് ശിക്ഷ. തിരുച്ചി വനിത കോടതിയാണ് ശിക്ഷിച്ചത്. യുവാവ് പെൺകുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു.
പെണ്‍കുട്ടിയെ ശാരീരികമായി അപമാനിക്കാന്‍ ശ്രമിച്ചതിനും യുവാവിനെ കോടതി മൂന്ന് വര്‍ഷം ശിക്ഷിച്ചു. എന്നാൽ ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി. നിര്‍മാണ തൊഴിലാളി എസ് അജിത് കുമാറാണ് പ്രതി.അയല്‍വാസിയായ 17 കാരി പ്രണയാഭ്യാര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്നാണ് ഇയാള്‍ അപമാനിക്കാന്‍ ശ്രമിച്ചത്.
വാട്സ് സ‍്റ്റാറ്റസായി പെണ്‍കുട്ടി ഉപയോഗിച്ച ചിത്രം ഡൗണ്‍ലോഡ് ചെയ്ത് മറ്റൊരു ചിത്രവുമായി എഡിറ്റ് ചെയ്ത് സാമൂഹ്യമാധ്യമത്തില്‍ പങ്കുവെക്കുകയായിരുന്നു.പെൺകുട്ടിയുടെ സഹോദരൻ അജിത്തിനെ ചോദ്യം ചെയ്‌തുവെങ്കിലും ഇയാൾ ചിത്രം കളയാൻ പ്രതി തയ്യാറായില്ല.ഇതോടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു.
Post Your Comments