Nattuvartha

പിതാവിനെ അറിയിക്കാതെ മകളുടെ വിവാഹം ഉറപ്പിച്ചു; മകനെ വെട്ടിവീഴ്ത്തി പിതാവ്

അച്യുതനെ റിമാൻഡ് ചെയ്തു

അടൂർ : പിതാവിനെ അറിയിക്കാതെ മകളുടെ വിവാഹം ഉറപ്പിച്ചതിന് മകനെ വെട്ടി പിതാവ്. മകളുടെ വിവാഹം ഉറപ്പിച്ചത് അറിയിക്കാത്തതിന്റെ ദേഷ്യത്തിൽ അച്ഛൻ മകനെ വെട്ടി. തുവയൂർ വടക്ക് കുറ്റിയിൽപടി ചരുവിള വീട്ടിൽ അച്യുതൻ(56)ആണ് മകൻ അതുലി(25)നെ വെട്ടിയത്. അച്യുതനെ അടൂർ പോലീസ് അറസ്റ്റ് ചെയ്തു.

ഏതാനും നാളുകളായി ഇയാൾ ഭാര്യയോടും മക്കളോടും അടുപ്പമില്ലയെരുന്നും ഈ അടുത്താണ് ഇയാളുടെ മകളുടെ വിവാഹം ഉറപ്പിച്ചത്. ഇതറിയിക്കാത്തതിന്റെ പേരിൽ തുവയൂരിലെ കുടുംബവീട്ടിൽ നിൽക്കുകയായിരുന്ന അതുലിനെ വെട്ടുകയായിരുന്നു. അതുൽ ആശുപത്രിയിൽ ചികിത്സയിലാണ്. അച്യുതനെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button