
പാലക്കാട്: കാളയുടെ കുത്തേറ്റ് ഡോക്ടർ മരിച്ച സംഭവം; വിരണ്ടോടി വന്ന കാളയുടെ കുത്തേറ്റ് ദന്തഡോക്ടർ മരിച്ച സംഭവത്തിൽ പ്രതികളെക്കുറിച്ച് വിവരം ലഭിച്ചെന്ന് പോലീസ്. 21-ന് രാത്രിയായിരുന്നു കൊഴിഞ്ഞാമ്പാറ കുളപ്പുരവീട്ടിൽ മോഹന്റെ മകനായ ദന്തഡോക്ടർ ലക്ഷ്മി ജയകൃഷ്ണൻ (22) കാളയുടെ കുത്തേറ്റ് മരിച്ചത്. കോയമ്പത്തൂരിലേക്ക് ബൈക്കിൽ പോകുന്നതിനിടെ റോഡിലൂടെ വിരണ്ടോടിവന്ന കാള കുത്തുകയായിരുന്നു. മൂന്നുപേർ വാഹനങ്ങളിൽ പിന്തുടർന്നതാണ് കാള വിരണ്ടോടാൻ കാരണമായതെന്ന് പറയുന്നു.
എന്നാൽ സംഭവം നടന്നയുടൻ സംഭവ സ്ഥലത്തുനിന്ന് പ്രതികൾ രക്ഷപ്പെട്ടിരുന്നെന്ന് പോലീസ് പറയുന്നു. എന്നാൽ, സ്ഥലത്തുണ്ടായിരുന്നവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കണ്ടാലറിയാവുന്ന മൂന്നുപേർക്കെതിരേ പോലീസ് അന്നുതന്നെ കേസ് രജിസ്റ്റർചെയ്ത് അന്വേഷണമാരംഭിച്ചിരുന്നു. പ്രതികൾ രക്ഷപ്പെടാൻ സാധ്യതയുള്ളതിനാൽ പേരുവെളിപ്പെടുത്താനാകില്ലെന്നും കുറ്റക്കാരാണെന്ന് സ്ഥിരീകരിച്ചാൽ വ്യാഴാഴ്ചതന്നെ അറസ്റ്റുണ്ടാകുമെന്നും കൊഴിഞ്ഞാമ്പാറ എസ്.ഐ. പി.യു. സേതുമാധവൻ പറഞ്ഞു.
Post Your Comments