തിരുവനന്തപുരം : സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് മാസമായി അനുഭവപ്പെട്ട കടുത്ത ചൂടിനിടെ പെയ്ത വേനല്‍മഴ എല്‍നിനോ പ്രതിഭാസത്തെ തുടച്ചുനീക്കുമെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മണ്‍സൂണിനു മുന്നോടിയായുള്ള വേനല്‍മഴ വരും ദിവസങ്ങളില്‍ കേരളത്തിന് ആശ്വാസമേകുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ കേന്ദ്രത്തിന്റെ നിരീക്ഷണം. 2018 ല്‍ ലഭിച്ചത്ര മഴ ഈ വര്‍ഷവും ലഭിക്കാനാണു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അധികൃതര്‍ പറയുന്നു. ശരാശരി കാലവര്‍ഷം ലഭിക്കുമെന്നാണ് ഐഎംഡിയുടെ പ്രവചനമെങ്കിലും ഇക്കുറി മഴ ഏതാനും ദിവസം വൈകുമെന്നു ചില ശാസ്ത്രജ്ഞര്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
രാജ്യത്തിന്റെ കരപ്രദേശം പതിവിലും നേരത്തെ തന്നെ ചൂടുപിടിച്ചു കിടക്കുന്നതിനാല്‍ ദക്ഷിണധ്രുവത്തില്‍ നിന്നുള്ള തണുത്ത മഴമേഘങ്ങള്‍ നേരത്തെ മുതലേ കയറി വരാനുള്ള വഴി ഒരുങ്ങിക്കിടക്കുകയാണ്. മേയില്‍ കേരളം പോലെയുള്ള സംസ്ഥാനങ്ങളില്‍ പ്രീ-മണ്‍സൂണ്‍ മഴ ലഭിക്കാനുള്ള സാധ്യത ഇതു വര്‍ധിപ്പിക്കുന്നു.
ഭൂമധ്യരേഖയോടു ചേര്‍ന്ന് പസഫിക് സമുദ്രതാപനില കുറയുകയാണ്. ഇത് എല്‍ നിനോയുടെ മുനയൊടിക്കും. ഓസ്‌ട്രേലിയ, യുഎസ്, യൂറോപ്യന്‍ സെന്റര്‍ എന്നീ കാലാവസ്ഥാ ഏജന്‍സികള്‍ എല്‍ നിനോ പ്രഭാവം കുറയുമെന്ന് ഉറപ്പിച്ചുകഴിഞ്ഞു. ഇത് ജൂലൈയില്‍ നല്ല മഴ ലഭിക്കാന്‍ കാരണമായേക്കാം.എല്‍ നിനോ പോലെ ഇന്ത്യന്‍ സമുദ്രവുമായി ബന്ധപ്പെട്ട താപനില (ഡൈപ്പോള്‍) മണ്‍സൂണിന് അനുകൂലമാണ്
Post Your Comments