
വിവിധ കേന്ദ്ര പോലീസ് സേനകളിലെ അസിസ്റ്റന്റ് കമാന്‍ഡന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് യു.പി.എസ്.സി. ബി.എസ്.എഫ് – 100, സി.ആര്‍.പി.എഫ് – 108, സി.ഐ.എസ്.എഫ് – 28, ഐ.ടി.ബി.പി – 21, എസ്.എസ്.ബി – 66 എന്നിങ്ങനെ ആകെ ഒഴിവുകളുടെ എണ്ണം 323. സ്ത്രീകള്‍ക്കും അപേക്ഷിക്കാം.
എഴുത്തുപരീക്ഷ, ശാരീരികക്ഷമതാ പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക. രാജ്യവ്യാപകമായി തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ ഓഗസ്റ്റ് 18ന് എഴുത്തുപരീക്ഷ നടത്തും. തിരുവനന്തപുരവും കൊച്ചിയുമാണ് കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങള്‍.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും ഇവിടെ ക്ലിക്ക് ചെയ്യുക
അവസാന തീയതി : മേയ് 20
Post Your Comments