സൂറത്ത്•വീടിനുള്ളില്‍ കയറില്‍ തൂങ്ങി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച് പരിക്കേറ്റ് ഒരാഴ്ചയായി ചികിത്സയിലായിരുന്ന ബി.ജെ.പി പ്രാദേശിക നേതാവ് മരിച്ചു.
സച്ചിന്‍ ജി.ഐ.ഡി.സിയിലെ ബുദ്ധിയ ഗ്രാമവാസിയായ അരവിന്ദ് പട്ടേല്‍ (65) ആണ് മരിച്ചത്. 35 വര്‍ഷത്തിലേറെയായി ബി.ജെ.പിയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഏപ്രില്‍ 17 നാണ് വീട്ടില്‍ തൂങ്ങിയ നിലയില്‍ പട്ടേലിനെ കുടുംബാംഗങ്ങള്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ താഴെയിറക്കി ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ചികിത്സയിലിരിക്കവേ ചൊവ്വാഴ്ച മരണത്തിന് കീഴടങ്ങുകയായിരുന്നു.
സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് കഴിഞ്ഞ കുറേക്കാലമായി പട്ടേല്‍ ദുഖിതനായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇതാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം.
ഒരിക്കലും ഒരു തെരഞ്ഞെടുപ്പിലും മത്സരിച്ചിട്ടില്ലെങ്കിലും സൂറത്തിലെ കോലി സമുദായത്തെ പാര്‍ട്ടിയോട് അടുപ്പിക്കുന്നതില്‍ പട്ടേല്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്.
Post Your Comments