പൾസർ 220Fനു സമാനമായി ബജാജ് അവതരിപ്പിച്ച പള്‍സര്‍ 180Fന്റെ എബിഎസ് മോഡൽ കമ്പനി അവതരിപ്പിച്ചു. ഒറ്റ ചാനല്‍ എബിഎസായിരിക്കും ഈ ബൈക്കിനു നൽകിയിരിക്കുന്നത്. 220Fലുള്ള ഫ്രണ്ട് ഹെഡ് ലൈറ്റ്, നിയോണ്‍ നിറത്തിലുള്ള ഗ്രാഫിക്സും മാറ്റ് ബ്ലാക്ക് നിറത്തിലുള്ള പെയിന്റിംഗും എന്നിവയാണ് എടുത്തു പറയേണ്ട മറ്റു സവിശേഷതകൾ.
മുൻ 180 മോഡലുകളിലെ എൻജിൻ തന്നെയാണ് ഈ ബൈക്കിനും നിരത്തിൽ കരുത്തു പകരുക. ബജാജ് പള്‍സര്‍ 180F എബിഎസ് മോഡലിന് 94,278 രൂപയാണ് വില. 7,800 രൂപയാണ് പരിഷ്‌കരിച്ച മോഡലിൽ വർദ്ധിച്ചത്.
Post Your Comments