Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsKerala

കളിക്കൂട്ടുകാരനായ അഭിലാഷുമായുള്ള ലിവിംഗ് ടുഗെതര്‍ തന്നെ ഇങ്ങനെ എത്തിച്ചതെന്ന തുറന്നുപറച്ചിലുമായി കുംടുംബങ്ങളെ കീഴടക്കിയ പ്രിയ നടി ലെന

കൊച്ചി : മലയാളത്തിലെ കുടുംബപ്രേക്ഷക സദസിനെ വളരെ ചുരുങ്ങിയ സമയം കൊണ്ട് കയ്യിലെടുത്ത പ്രിയനടിയാണ് ലെന. കുടുംബസദസുകളെ കീഴടക്കിയെങ്കിലും സ്വന്തം ജീവിതത്തെ ലെനയ്ക്ക് കീഴടക്കാനയില്ല. ദാമ്പത്യജീവിതത്തില്‍ താളപ്പിഴകളായിരുന്നു ലെനയ്ക്ക് കൂട്ട്. സീരിയലിലൂടെ എത്തി സിനിമയില്‍ സജീവമായ ലെനയ്ക്ക് പക്ഷേ കുടുംബജീവിതത്തില്‍ വിജയിക്കാനായില്ല എന്നതാണ് സത്യം. തന്റെ കയ്പ് നിറഞ്ഞ ജീവിതത്തെ കുറിച്ച് ഇവിടെ അവര്‍ മനസ് തുറക്കുകയാണ്.

ലിവിംഗ് ടുഗെതര്‍ ബന്ധം പിരിഞ്ഞതോടെ ഇപ്പോള്‍ യാത്രകളിലാണ് ലെന. തന്റെ പ്രണയത്തെപ്പറ്റി അവര്‍ മനസുതുറന്നത് ഇങ്ങനെ- എനിക്ക് കുട്ടികാലം മുതലുള്ള സുഹൃത്ത് ഉണ്ട്. അഭിലാഷ്. അവന് ആ സമയത്ത് ബാംഗ്ലൂരില്‍ ജോലിയുണ്ട്. കോള്‍ സെന്ററിലാണ്, ചെറിയ പ്രായമാണ് നല്ല ശമ്പളമാണ്. അപ്പോള്‍ ഞങ്ങള്‍ തീരുമാനിക്കുകയാണ് എന്നാല്‍ കല്യാണം കഴിച്ചാലോ എന്ന്. പക്ഷെ പുള്ളി ഒരു നിര്‍ബന്ധം വച്ചു. കല്യാണം കഴിഞ്ഞാല്‍ പിന്നെ അഭിനയിക്കാന്‍ പറ്റില്ല.

അങ്ങനെ വീണ്ടും ഞാന്‍ സിനിമയില്‍ നിന്നും ഒളിച്ചോടി. ആദ്യം സൈക്കോളജിക്ക് വേണ്ടി വിട, ഇപ്പോള്‍ കല്യാണത്തിന് വേണ്ടിയും. കല്യാണം കഴിഞ്ഞ് ഒരു ആറേഴ് മാസം ഞാന്‍ വെറുതെ വീട്ടിലിരുന്നു. കുറേ കഴിഞ്ഞപ്പോള്‍ എനിക്ക് തോന്നി. ഇത് ശരിയാവില്ല, കാരണം അത് വരെ തുടര്‍ച്ചയായി ജോലി ചെയ്തിട്ട് ഇപ്പോള്‍ വരുമാനം ഒന്നുമില്ലാതെ വെറുതെ വീട്ടിലിരിക്കാണ് ഞാന്‍. എനിക്കെന്തെങ്കിലും പ്രൊഡക്ടീവ് ആയി ചെയ്യണം. പക്ഷേ എന്ത് ചെയ്യണമെന്ന് ഒരു രൂപവുമില്ലാതെ ഞാന്‍ ഇരിക്കുകയാണ്.

അന്ന് ആശുപത്രിയില്‍ ജോലി ചെയ്തിരുന്നപ്പോള്‍ വന്ന ഫ്രസ്‌ട്രേഷന്‍ വീണ്ടും വന്നു. ആ സമയത്താണ് ഓമനത്തിങ്കള്‍ പക്ഷി എന്ന സീരിയയിലെ നായികയായി അഭിനയിക്കാമോ എന്ന് ചോദിച്ച് എനിക്കൊരു കോള്‍ വരുന്നത്.. കേട്ട പാതി ഞാന്‍ കയറി ഏറ്റു. അഭിലാഷിനോടൊന്നും ചോദിക്കാന്‍ പോയില്ല. അപ്പോഴേക്കും ആള്‍ക്ക് പക്വത വന്നിരുന്നു, എന്റെ അവസ്ഥ മനസിലായിരുന്നു. ആ സീരിയല്‍ ഹിറ്റായി. അങ്ങനെയാണ് ഞാന്‍ സജീവമായി അഭിനയത്തിലേക്ക് വരുന്നത്. എന്റെ ശിഷ്ട ജീവിതം സിനിമയ്ക്കായി ഉഴിഞ്ഞുവെച്ചിരിക്കുകയാണെന്ന് ലെന പറയുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button