ചെന്നൈ•രാജ്യത്ത് വീഡിയോ സ്ട്രീമിംഗ് ആപ്ലിക്കേഷനായ ടിക് ടോക് ഡൗണ്‍ലോഡിംഗിന് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം മദ്രാസ് ഹൈക്കോടതി ബുധനാഴ്ച നീക്കി. ആപ്ലിക്കേഷന്‍ ആന്‍ഡ്രോയ്ഡ്, ആപ്പിള്‍ ആപ്പ് സ്റ്റോറുകളില്‍ എത്തിയാല്‍ വീണ്ടും ഡൗണ്‍ലോഡ് ചെയ്യാം.
നേരത്തെ, 24 നകം മദ്രാസ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പാസാക്കിയില്ലെങ്കില്‍ നിരോധനം നീക്കുന്ന കാര്യത്തില്‍ മദ്രാസ് ഹൈക്കോടതിയ്ക്ക് തീരുമാനമെടുക്കാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.
ചൈനീസ് കമ്പനിയായ ബൈറ്റ് ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള ടിക് ടോക്കിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഐസക് മോഹന്‍ലാല്‍ ഹാജരായി.
ഉള്ളടക്കം നിയന്ത്രിക്കാന്‍ സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തിയതായും അശ്ലീലവും അസഭ്യവുമായ വീഡിയോകള്‍ അപ്‌ലോഡ് ചെയ്യുന്നത് തടയുമെന്നും കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ടിക് ടോക് വ്യക്തമാക്കി.
അശ്ലീല ഉള്ളടക്കം കുട്ടികള്‍ക്കടക്കം ലഭ്യമാകുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ഏപ്രില്‍ 3 മദ്രാസ് ഹൈക്കോടതി ടിക് ടോക് തുടര്‍ന്ന് ഡൗണ്‍ലോഡ് ചെയ്യുന്നത് നിരോധിച്ചത്. തുടര്‍ന്ന് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഗൂഗിള്‍ പ്ലേയില്‍ നിന്നും ആപ്പിള്‍ സ്റ്റോറില്‍ നിന്നും ടിക് ടോക് നീക്കം ചെയ്യപ്പെടുകയായിരുന്നു.
Post Your Comments