Latest NewsUAEGulf

ദുബായില്‍ സ്വിമ്മിങ് പൂളില്‍ മുങ്ങി മൂന്ന് വയസുകാരിക്ക് ദാരുണമരണം

ദുബായ്: സ്വിമ്മിങ് പൂളില്‍ മുങ്ങി മൂന്ന് വയസുകാരിക്ക് ദാരുണമരണം. മാള്‍ ഓഫ് എമിറേറ്റ്സിന് സമീപമുള്ള അല്‍ ബര്‍ഷ റെസിഡന്‍ഷ്യല്‍ ഏരിയയിൽ വിദേശ ദമ്പതികളുടെ മകളാണ് മരിച്ചതെന്നു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു. സഹോദരങ്ങള്‍ സ്കൂളില്‍ പോയ സമയം മൂന്ന് വയസുകാരി ഒറ്റയ്ക്ക് കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

സോഫ്റ്റ്‍വെയര്‍ കമ്പനിയില്‍ ജോലി ചെയ്തിരുന്ന പിതാവും ഈ സമയം വീട്ടിലുണ്ടായിരുന്നു. ജോലിക്കാരിയുടെ ഒപ്പം കുട്ടിയുണ്ടാകുമെന്നാണ് പിതാവ് കരുതിയത്. എന്നാൽ പിന്നീട് അന്വേഷിച്ചപ്പോൾ വീട്ടിനുള്ളില്‍ കുട്ടി ഇല്ലെന്ന് മനസിലായി. തുടർന്ന് പുറത്ത് തെരച്ചില്‍ നടത്തിയപ്പോളാണ് സ്വിമ്മിങ് പൂളില്‍ ചലനമറ്റ നിലയില്‍ കണ്ടെത്തിയത്.   ഉടന്‍ തന്നെ പുറത്തെടുത്ത്  ആശുപത്രിയില്‍ എത്തിച്ചെങ്കിലും  നേരത്തെ തന്നെ കുട്ടി മരിച്ചുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

പോസ്റ്റ്മാര്‍ട്ടം നടപടികള്‍ക്കായി ഫോറന്‍സിക് മെഡിസിന്‍ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റിലേക്ക് മാറ്റിയ മൃതദേഹം നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം ബന്ധുക്കള്‍ക്ക് കൈമാറും.

shortlink

Related Articles

Post Your Comments

Related Articles


Back to top button