കൊളംബോ: ശ്രീലങ്കയെ ഭീതിയിലാഴ്്ത്തി ഈസ്റ്റര്‍ ദിനത്തിലുണ്ടായ സ്‌ഫോടന പരമ്പരയില്‍ ആക്രമണം നടത്തിയ ചാവേറുകളില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ട്. ശ്രീലങ്കന്‍ പ്രതിരോധ സഹമന്ത്രി റുവാന്‍ വിജൈവര്‍ധനയാണ് ഇക്കാര്യം അറിയിച്ചത്. മൂന്ന് പള്ളികളിലും നാല് ഹോട്ടലുകളിലുമായി ആക്രമണം നടത്തിയത് ഒമ്പത് പേരാണെന്നാണ് വിശദീകരണം.
അതേസമയം, സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 321 ല്‍ നിന്നും 359 ആയി ഉയര്‍ന്നു. അടിയന്തര സാഹചര്യം ഒഴിവായിട്ടില്ലെന്നും 500 ഓളം പേര്‍ പരുക്കേറ്റ് ചികിത്സയിലാണെന്നും പോലീസ് വക്താവ് വ്യക്തമാക്കി. ആക്രമണവുമായി ബന്ധപ്പെട്ട് 60 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകര സംഘടനയായ ഐഎസ് (ഇസ്ലാമിക് സ്റ്റേറ്റ്) ഏറ്റെടുത്തിരുന്നു. സംഭവം നടന്ന് രണ്ടു ദിവസത്തിന് ശേഷമാണ് ഉത്തരവാദിത്വം തങ്ങള്‍ക്കാണെന്ന പ്രഖ്യാപനവുമായി ഐഎസ് രംഗത്തുവന്നത്. എന്നാല്‍ സ്‌ഫോടന പരമ്പരയെക്കുറിച്ച് ഇന്ത്യ മൂന്നു തവണ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സ്‌ഫോടനത്തിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് അവസാന മുന്നറിയിപ്പ് നല്‍കിയതെന്നും സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ട ചാവേറിന്റേ പേരടക്കമാണ് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയതെന്നും ശ്രീലങ്കന്‍ അധികൃതര്‍ വെളിപ്പെടുത്തിയിരുന്നു. ആക്രമണത്തെ കുറിച്ചുള്ള മുന്നറിയിപ്പ് അവസാന രണ്ട് മണിക്കൂറിലും ഇന്ത്യന്‍ ഇന്റലിജന്‍സ് വിഭാഗം കൈമാറിയിട്ടും നടപടിയെടുക്കാത്തതാണ് ഇത്രയും വലിയ വിപത്ത് വിളിച്ചുവരുത്തിയതെന്നും റിപ്പോര്‍ട്ടുകള് പുറത്തുവരുന്നുണ്ട്.
Post Your Comments