Latest NewsIndia

മോദി സര്‍ക്കാര്‍ തട്ടിയെടുത്ത ജനങ്ങളുടെ അവകാശങ്ങള്‍ ഇരട്ടിയായി ‍തങ്ങള്‍ തിരിച്ചു നല്‍കുമെന്ന് രാഹുൽ ഗാന്ധി

ജയ്‌പൂർ: മോദി സര്‍ക്കാര്‍ കഴിഞ്ഞ അ‍ഞ്ചു വര്‍ഷത്തിനിടയില്‍ നിങ്ങളില്‍ നിന്നും തട്ടിയെടുത്ത, ജനങ്ങള്‍ക്ക് അവകാശപ്പെട്ട കാര്യങ്ങള്‍ അവയില്‍ നിന്നും ഉപരിയായി ‍തങ്ങള്‍ തിരിച്ചു നല്‍കുമെന്ന് രാഹുൽ ഗാന്ധി. ബിജെപി സര്‍ക്കാര്‍ രാജ്യത്ത് അനീതിയാണ് നടപ്പാക്കിയത്. അടുത്ത അഞ്ചു വര്‍ഷം കൊണ്ട് ആ പ്രവണത മറികടന്ന് രാജ്യത്ത് നീതി നടപ്പാക്കാന്‍ ആ​ഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് ഗോത്ര വിഭാ​ഗം, ദരിദ്രര്‍, ദുര്‍ബല വിഭാഗങ്ങള്‍ എന്നിവരോട് മോദി അനീതിയാണ് പ്രവര്‍ത്തിച്ചത്. അധികാരത്തില്‍ ഏറുന്നതിന് മുൻപ് നല്‍കിയ വാ​ഗ്ദാനങ്ങള്‍ ഒന്നും തന്നെ നടപ്പാക്കിയില്ല. മോദിയുടെ കീഴിലുള്ള സര്‍ക്കാര്‍ സമ്ബന്നരായ പതിനഞ്ച് പേര്‍ക്ക് വേണ്ടി മാത്രമാണ് ഭരിച്ചതെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button