KeralaLatest News

അങ്കമാലിയിലെ 11-കാരിയുടെ മരണം: പോലീസിന്റെ നിഗമനം ഇങ്ങനെ

കഴിഞ്ഞ 22-നാണ് ഓടാലി സ്വദേശിയായ പെണ്‍കുട്ടി മരിച്ചത്

അങ്കമാലി: രണ്ടു ദിവസം മുമ്പ് അങ്കമാലി മൂക്കന്നൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ 11 വയസുകാരി ആത്മഹത്യ ചെയ്തതാണെന്ന് പോലീസിന്റെ നിഗമനം. കുട്ടിയുടെ അടുത്ത ബന്ധു ചോദ്യം ചെയ്തതില്‍ നിന്ന് ഇക്കരാ്യം വ്യക്തമായെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ ആത്മഹത്യ ചെയ്യാനുള്ള കാരണം ഇതുവരെ വ്യക്തമല്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും ആത്മഹത്യ എന്നാണ് നിഗമനം.

കഴിഞ്ഞ 22-നാണ് ഓടാലി സ്വദേശിയായ പെണ്‍കുട്ടി മരിച്ചത്. കറുകുറ്റിയിലെ അമ്മ വീട്ടില്‍ അവധി ആഘോഷിക്കാനെത്തിയ കുട്ടിയെ കുളിമുറിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിച്ച നിലയില്‍ ആയിരുന്നു കുട്ടിയെ മൂക്കന്നൂരിലെ ആശുപത്രിയിലെത്തിച്ചത്.

കുട്ടിയെ മൂക്കന്നൂരിലെ ആശുപത്രിയിലെത്തിക്കുമ്പോള്‍ മരിച്ച നിലയിലായിരുന്നു. കുളിമുറിയില്‍ വീണതെന്നാണ് ബന്ധുക്കള് പറഞ്ഞതെങ്കിലും കുട്ടിയുടെ കഴുത്തില്‍ മുറിവിന്റെ പാട് കണ്ടതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ് മരണത്തില്‍ അസ്വഭാവികത ഉണ്ടെന്ന് പോലീസും പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button