Latest NewsElection NewsKerala

ആര്‍എംപിയുടെ വോട്ടുകള്‍ ലഭിച്ചത് സിപിഎമ്മിന് ; പി ജയരാജന്‍

കണ്ണൂർ : ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽ ആര്‍എംപിയുടെ വോട്ടുകള്‍ ലഭിച്ചത് സിപിഎമ്മിനാണെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജന്‍ വ്യക്തമാക്കി. കൊലപാതക രാഷ്ടീയം വടകരയിൽ ഫലം കണ്ടിട്ടില്ലെന്നും കൊലപാതകിയായി ചിത്രീകരിച്ചവർക്കെതിരായ നിയമ പോരാട്ടം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

80 ശതമാനത്തിന് മുകളില്‍ പോയ വടകരയിലെ പോളിങ് ഏറെ പ്രതീക്ഷയാണ് ഇരുമുന്നണികള്‍ക്കും നൽകുന്നത്. ഇത്തവണ 82.48 ആണ പോളിംഗ് ശതമാനം. തലശേരി, കൂത്തുപറമ്പ് മണ്ഡലങ്ങളിലെ ഉയര്‍ന്ന പോളിംഗ് ശതമാനത്തിലാണ് ഇടതിന്‍റെ പ്രതീക്ഷ. കൊലപാതക രാഷ്ട്രീയം ഏശിയിട്ടേ ഇല്ലെന്നും സിപിഎം കരുതുന്നു. ആര്‍എംപി, വെല്‍ഫയര്‍ പാര്‍ട്ടിയടക്കമുള്ളവരുടെ പിന്തുണയേക്കാള്‍ ലോക്‍താന്ത്രിക് ജനാതദളിന്‍റെ വോട്ടുകള്‍ ഗുണം ചെയ്യുമെന്നും സിപിഎം കരുതുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button