റാഞ്ചി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് യന്ത്രങ്ങളെ വിമര്‍ശിക്കുന്ന പ്രതിപക്ഷത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.തെരഞ്ഞെടുപ്പ് റാലിയിലാണ് മോദിയുടെ വിമര്‍ശനം.‘ഇന്നലെ വരെ അവര്‍ മോദിയെ ആക്ഷേപിച്ച് കൊണ്ടിരുന്നു.എന്നാല്‍ ഇപ്പോള്‍ വോട്ടിംഗ് യന്ത്രങ്ങള്‍ക്ക് നേരെയായി ആക്ഷേപം.
പരീക്ഷക്ക് നന്നായി പഠിക്കാത്ത കുട്ടി പരീക്ഷ കഴിയുമ്പോള്‍ പേപ്പറിനേയും പേനയേയും കുറ്റം പറയുന്നത് പോലെയാണ് പ്രതിപക്ഷം വോട്ടിംഗ് യന്ത്രങ്ങളെ കുറ്റപ്പെടുത്തുന്നതെന്ന് പ്രധാനമന്ത്രി പരിഹസിച്ചു.
പരാജയഭീതി കാരണമാണ് പ്രതിപക്ഷം ഇത്തരം വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത്’.മോദി പറഞ്ഞു.തെരഞ്ഞെടുപ്പില്‍ മൂന്ന് ഘട്ടങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞെന്നും പരാജയം അംഗീകരിക്കുകയല്ലാതെ പ്രതിപക്ഷത്തിന് മറ്റ് മാര്‍ഗ്ഗങ്ങളില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments