Latest NewsKeralaIndia

നെയ്യാറ്റിന്‍കരയില്‍ യുവാവിന്റെ മൃതദേഹം ചാക്കില്‍ കെട്ടി കണ്ടെത്തിയ സംഭവം ; ഒരാള്‍ കസ്റ്റഡിയിൽ

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയില്‍ യുവാവിന്റെ മൃതദേഹം ചാക്കില്‍ കെട്ടിയനിലയില്‍ കണ്ടെത്തി .ആറയൂര്‍ സ്വദേശി ബിനു (41)ന്റെ മൃതദേഹമാണ് കണ്ടെത്തിയത് .സംഭവവുമായി ബന്ധപ്പെട്ട് ബിനുവിന്റെ സുഹൃത്തുക്കളിലൊരാളെ പോലീസ് കസ്റ്റഡിയിലെടുത്തു .മൂന്നുദിവസം മുന്‍പാണ് ഡ്രൈവറായ ബിനുവിനെ കാണാതായത് ഇതുസംബന്ധിച്ചു ബന്ധുക്കള്‍ പാറശാല പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു .ഇതിനിടെയാണ് വീട്ടിനടുത്തുള്ള പറമ്പില്‍നിന്നും ചാക്കില്‍കെട്ടിയനിലയില്‍ മൃതദേഹം കണ്ടെത്തിയത്.

ഡ്രൈവറായ ബിനുവിന്‍റെ അടുത്ത സുഹൃത്താണ് ഷാജി. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഷാജിയുടെ വീടിന് സമീപത്തെ പറമ്പില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഷാജിയുടെ വീട്ടില്‍ സംഘര്‍ഷം നടന്നതിന്‍റെ പാടുകളും പൊട്ടിച്ചിതറിയ ബിയര്‍ കുപ്പികളും കണ്ടെത്തിയിട്ടുണ്ട്. മദ്യപാനത്തിന്റെ ഇടയിലുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് സംശയിക്കുന്നു.

രക്തത്തില്‍ കുളിച്ച് കിടക്കുന്ന ബിനുവിനെ കണ്ടതായി ഷാജിയുടെ വീട്ടില്‍ ജോലിക്കെത്തിയ വിനയകുമാര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. തന്നെ ഷാജി മര്‍ദ്ദിച്ചതായും വിനയകുമാര്‍ പൊലീസിനോട് പറഞ്ഞു. ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അവിവാഹിതനായ ബിനു സഹോദരന്‍ മോഹനനൊപ്പമാണ് താമസിച്ചിരുന്നത്.

shortlink

Related Articles

Post Your Comments


Back to top button