ഏറ്റുമാനൂർ: കൊലപാതകത്തിൽ ഞെട്ടി ഏറ്റുമാനൂർ. വീട്ടുജോലിക്കാരിയെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി. ഇവരെ കൊലപ്പെടുത്തിയെന്ന് അയൽക്കാരെ ഫോണിൽ വിളിച്ചറിയിച്ചശേഷം രക്ഷപ്പെട്ട വീട്ടുജോലിക്കാരനെ കോട്ടയം ജില്ലാ പോലീസ് മേധാവി ഹരിശങ്കറിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റുചെയ്തു.
കോട്ടയം ഏറ്റുമാനൂർ ടൗണിനു സമീപം എം.സി.റോഡിൽ വിമല ആശുപത്രിക്കടുത്തുള്ള പാനൂർ വീട്ടിലാണ് കട്ടച്ചിറ കടവിൽ രാജന്റെ ഭാര്യ ഉഷാകുമാരി(50) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് വാഴൂർ മറ്റക്കര പുതിയാകോട്ടയിൽ പ്രഭാകര(74)നെയാണ് അറസ്റ്റുചെയ്തത്.
Post Your Comments