Latest NewsIndia

വിവിധ ബാങ്കുകളില്‍ നിന്ന് 2700 കോടിയുടെ തട്ടിപ്പ് നടത്തിയ ജ്വല്ലറി ഗ്രൂപ്പിനെതിരെ നടപടി

കൊല്‍ക്കത്ത: 25 ബാങ്കുകളില്‍ നിന്ന് 2700 കോടിയുടെ തട്ടിപ്പ് നടത്തിയ ജ്വല്ലറി ഗ്രൂപ്പിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി. തട്ടിപ്പ് നടത്തിയ ആഭരണ ശൃംഖലയുടെ ഷോറൂമുകള്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കണ്ടുകെട്ടുകയായിരുന്നു. ചൊവ്വാഴ്ചയാണ് കൊല്‍ക്കത്ത ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ശ്രീ ഗണേഷ് ജ്വല്ലറി ഹൗസ് ഇന്ത്യ ലിമിറ്റഡിന്‍റെ മുംബൈയിലെയും പൂനെയിലെയും ഷോറൂമുകള്‍ക്കെതിരെ നടപടി സ്വീകരിച്ചത്.

ബാങ്ക് കണ്‍സോര്‍ഷ്യത്തില്‍ 2,672 കോടി രൂപ വായ്പയെടുത്ത ശ്രീ ഗണേഷ് ഗ്രൂപ്പ് ഈ പണം ഇന്ത്യയിലും വിദേശത്തുമുള്ള അനുബന്ധ കമ്പനികളുടെ വികസനത്തിനായി ഉപയോഗിച്ചെന്നാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ കണ്ടെത്തല്‍. ഗ്രൂപ്പിന്‍റെ സ്ഥാപകരായ നിലേഷ് പരേഖ്, കമലേഷ് പരേഖ്, ഉമേഷ് പരേഖ് എന്നിവര്‍ ചേര്‍ന്ന് വിവിധ ബാങ്കുകളിൽ നിന്ന് തുക കടമെടുക്കുകയായിരുന്നു.

ഈ പണം കമ്പികളുടെ ആവശ്യത്തിന് തന്നെയാണ് ഉപയോഗിച്ചത്. സ്വര്‍ണ കയറ്റുമതിയിലൂടെ ലഭിച്ച പണം ഫാക്ടറികള്‍, ഷോറൂമുകള്‍, പല സ്ഥലങ്ങളിലായി ഓഫീസുകള്‍, ഫ്ലാറ്റുകള്‍ എന്നിവ നിര്‍മ്മിക്കുന്നതിനായി ഉപയോഗിച്ച കമ്പനി വായ്പയെടുത്ത പണം തിരിച്ച്‌ അടച്ചില്ല. തുടർന്ന് നിലേഷ് പരേഖിനെ റവന്യൂ ഇന്‍റലിജന്‍സ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിരുന്നു.

.

shortlink

Related Articles

Post Your Comments

Related Articles


Back to top button