ദുബായ്: ജലഗതാഗതമേഖലയിൽ സേവനം വിപുലമാക്കാനുള്ള പദ്ധതികളുമായി ദുബായ്. ബർദുബായിൽ നിന്നു മറീന വരെയുള്ള ഫെറി സർവീസ് ജബൽ അലിയിലേക്കു ദീർഘിപ്പിക്കുന്നതും ബർദുബായിൽ നിന്നു ഷാർജ അക്വേറിയത്തിലേക്കു ബോട്ട് സർവീസ് ആരംഭിക്കാനുമാണ് പദ്ധതി. കൂടാതെ വിനോദസഞ്ചാര മേഖലയിൽ യോട്ടുകൾ കൂടുതൽ ഉപയോഗപ്പെടുത്താനും ആലോചനയുണ്ട്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്കു ക്രൂസ് ടൂറിസം പാക്കേജുകൾക്കും ദുബായ് തയ്യാറെടുക്കുന്നു. യോട്ട് ഉൾപ്പെടെയുള്ള ജലയാനമേഖലയിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതോടെ കൂടുതൽ ട്രാൻസിറ്റ് യാത്രക്കാരെ ആകർഷിക്കാനാകുമെന്നാണ് പ്രതീക്ഷ. ഇങ്ങനെ വരുന്നവരിൽ വലിയൊരു വിഭാഗം മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരാണ്.
Post Your Comments