മുംബൈ: മുംബൈ മുതല്‍ ഗോവ ആഢംബര യാത്രയൊരുക്കി ആംഗ്രിയയെത്തി. ഇന്ത്യയിലെ ആദ്യത്തെ ആഢംബര കപ്പലായ ആംഗ്രിയയയാണ് യാത്ര തുടങ്ങിയത്.
ഒരു ആഴ്ചയില്‍ നാല് തവണ മുംബൈ മുതല്‍ ഗോവ വരെയാണ് കപ്പല്‍ യാത്ര നടത്തുക. മൂന്ന് വിഭാഗങ്ങളിലായി 104 റൂമുകളാണ് കപ്പലിലുള്ളത്. ഡോര്‍മട്രി, ഡീലക്സ് മുറികള്‍ , ആഡംബര സ്യൂട്ടുകള്‍ എന്നിവയാണ് മൂന്ന് വിഭാഗങ്ങള്‍. 67 ജീവനക്കാരാണ് കപ്പലില്‍ ജോലി ചെയ്യുന്നത്.
ആംഗ്രിയയിൽ സ്വിമ്മിംഗ് പൂള് , ജിം, സ്പാ, എന്നിവ കൂടാതെ 2 ഭക്ഷണശാലകളും , 6 ബാറുകളും കപ്പലിലുണ്ട്. കപ്പല്‍ യാത്രക്ക് 7000 മുതല്‍ 12000 വരെയാണ് ഇപ്പോള്‍ ഈടാക്കുന്നത്. ജപ്പാനില്‍ നിര്‍മ്മിച്ച കപ്പല്‍ 131 മീറ്റര്‍ നീളവും 120 മീറ്റര്‍ വീതിയും ഊണ്ട്. ടൂറിസം ഡിപ്പാര്‍ട്ട്മെന്റ് ഉയര്‍ത്തിയ ഈ ആശയം കൊച്ചിയിലും, ചെന്നൈയിലും നടപ്പിലാക്കാന്‍ പദ്ധതിയുണ്ട്.
Post Your Comments