Latest NewsBusiness

ഓഹരി വിപണിയിൽ ഉണർവ്

മുംബൈ: ഓഹരി വിപണിയിൽ ഉണർവ്. കഴിഞ്ഞ ദിവസം നഷ്ടത്തിൽ അവസാനിച്ച ഓഹരി വിപണി ഇന്ന് നേട്ടത്തിൽ ആരംഭിച്ചു. സെന്‍സെക്സ് 131 പോയിന്റ് ഉയർന്നു 8696ലും നിഫ്റ്റി 36 പോയിന്റ് ഉയർന്നു 11612ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ബിഎസ്ഇയിലെ 470 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ 179 ഓഹരികള്‍ നഷ്ടത്തിലാണ്. ബാങ്ക്, വാഹനം, ഊര്‍ജം, ഇന്‍ഫ്ര, ഐടി ഓഹരികളും നേട്ടത്തിലാണ്.

ഐഒസി, എച്ച്പിസിഎല്‍, ബിപിസിഎല്‍, ഇന്ത്യബുള്‍സ് ഹൗസിങ്, എച്ച്ഡിഎഫ്സി, റിലയന്‍സ്, ഐഷര്‍ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിലെത്തിയപ്പോൾ അള്‍ട്രടെക് സിമെന്റ്, എസിസി, ഐടിസി, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button